
അങ്കമാലി: കിടങ്ങൂർ വി.ടി. സ്മാരക ട്രസ്റ്റിൻ്റെ ചെയർപേഴ്‌സണായി പ്രൊഫ. എം. തോമസ് മാത്യു ഇരുപത്തിയഞ്ചു വർഷം പിന്നിടുന്ന ഈ ദിനം എൺപത്തിനാലിൻ്റെ നിറവിൽ എത്തിയ ചെയർപേഴ്‌സണെ വി.ടി. ട്രസ്റ്റ് ആദരിച്ചു.. 2025 നവംബർ 2 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വി.ടി. ട്രസ്റ്റ് നിലയത്തിൽ വച്ച് ട്രസ്റ്റ് വൈസ്ചെയർപേഴ്‌സൺ ശ്രീമൂലനഗരം മോഹൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ബഹു. അങ്കമാലി എം.എൽ.എ. ശ്രീ റോജി എം. ജോൺ ഉദ്ഘാടനം ചെയ്യതു. ശ്രീ. എം.വി.ബെന്നി, തോമസ് മാത്യു സാറിൻ്റെ ബഹുമുഖ വ്യക്തിത്വത്തെ അനുസ്‌മരിച്ചു സംസാരിച്ചു. വി.ടി. ട്രസ്റ്റിന്റെ ഈ വർഷത്തെ പരിപാടികളുടെ- 'വി.ടി.യുടെ ലോകം'-ഔപചാരികമായി പ്രൊഫ. എം. തോമസ് മാത്യു ഉദ്ഘാടനം ചെയ്യതു.
പ്രശസ്‌ത വ്യക്തികൾ പങ്കെടുത്ത ഈ പരിപാടിയിൽ
കെ. എൻ. വിഷ്‌ണുമാസ്റ്റർ (സെക്രട്ടറി, വി.ടി ട്രസ്റ്റ് )
സ്വാഗതം ആശംസിച്ചു കൊണ്ട് തുടക്കം കുറിച്ചു.
ശ്രീ. റോജി എം. ജോൺ (എം.എൽ.എ )സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും അനുമോദനം അർപ്പിച്ചു. പൊന്നാട അണിയിച്ചു.
ശ്രീ. എം.വി.ബെന്നി അനുമോദന പ്രഭാഷണം നടത്തി.
'വി.ടി.യുടെ ലോകം' - വാർഷിക പരിപാടി
: പ്രൊഫ. എം. തോമസ് മാത്യു (ചെയർപേർസൺ, വി.ടി.ട്രസ്റ്റി) ഉദ്ഘാടനം ചെയ്തു.
സുഷമാ ദേവി ഇരവിമംഗലം രചിച്ച 'അണ്ണാറക്കണ്ണനും വണ്ണാത്തിക്കിളിയും' എന്ന ബാലകവിതാ സമാഹാരത്തിൻ്റെ പ്രകാശന കർമ്മം
പ്രൊഫ. എം. തോമസ് മാത്യു നിർവഹിച്ചു.
ജെസ്സി ജോൺ (പഞ്ചായത്ത് പ്രസിഡന്റ്)
സീലിയ വിന്നി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )
ശ്രീമതി ജിനി രാജീവ് (പഞ്ചായത്ത് മെമ്പർ)
ശ്രീ. എം.എസ്. ശ്രീകാന്ത് (പഞ്ചായത്ത് മെമ്പർ )എന്നിവർ ആശംസകൾ അർപ്പിച്ചു.
ഡോ.കെ.എം. സംഗമേശൻ
(വൈസ് ചെയർപേഴ്‌സൺ, വി ടി ട്രസ്റ്റ്) നന്ദി രേഖപ്പെടുത്തി.