Mission News
Mission News
Friday, 24 Oct 2025 00:00 am
Mission News

Mission News

 


കാലടി:  കാലടിയിൽ മത്സര ഓട്ടം നടത്തിയ ബസിനെതിരെ നടപടി*

 കാലടിയിൽ മത്സര ഓട്ടം നടത്തിയ സ്വകാര്യ ബസിന് എതിരെ ഗതാഗത വകുപ്പ് മന്ത്രി  കെ. ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് നടപടി സ്വീകരിച്ചു.

 അപകടകരമായ രീതിയിൽ മത്സര ഓട്ടം നടത്തിയ കെ.എൽ -33-2174 നമ്പർ ബസിനെതിരെയാണ് നടപടി. 

സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോയാണ് നടപടിക്ക് ആധാരം.  ദൃശ്യങ്ങൾ പരിശോധിച്ച  മന്ത്രി ഗതാഗത കമ്മീഷണറോട്  അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. 

റോഡിൽ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ ബസുകൾ തമ്മിൽ മത്സരിച്ചതായി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന്  ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി അങ്കമാലി ജോയിന്റ് ആർ.ടി.ഒ. സസ്‌പെൻഡ് ചെയ്‌തു. 

ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനായുള്ള നടപടികളും ആരംഭിച്ചു. 

യാത്രക്കാരുടെ ജീവൻ  അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് എറണാകുളം ആർ.ടി.ഒ.  കെ.ആർ. സുരേഷ് പറഞ്ഞു.