Mission News
Mission News
Wednesday, 22 Oct 2025 00:00 am
Mission News

Mission News

കറുകുറ്റി:   കറുകുറ്റി പഞ്ചായത്തിലെ 5-ാം വാർഡിലെ ചീനി - കരിപ്പാല ആറടിപ്പാത റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ലതിക ശശികുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ ഷൈജോ പറമ്പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ ടോണി പറപ്പിള്ളി സ്വാഗതം പറഞ്ഞു. മെമ്പർമാരായ KP അയ്യപ്പൻ, മേരി ആൻ്റണി, റോസി പോൾ കൊരട്ടി പഞ്ചായത്ത് മെമ്പർ ശ്രീ ലിജോ ജോസ്, കറുകുറ്റി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം AK ചന്ദ്രൻ, ഡോ. ജോയി , ഷാജു പൈനാടത്ത്, ബൈജു വെളിയത്ത്, ലൂയിസ് ചിറയ്ക്കൽ, ജോഷി കാരിമ്പനക്കൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഏകദേശം 25 വർഷക്കാലമായിട്ടുള്ള കാത്തിരിപ്പിന് ശേഷം 2.5 മീറ്റർ വീതിയുണ്ടായിരുന്ന വഴി നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 8 മീറ്റർ വീതിയാക്കി ടാർ ചെയ്യാൻ ആരംഭിച്ചു. വഴിക്ക് സ്ഥലം വിട്ടു് നൽകിയ എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ആരംഭ സ്ഥലത്ത് യാതൊരുവിധ ഉപാധികളും ഇല്ലാതെ ഭൂമി ഏറ്റെടുത്തോളാൻ പറഞ്ഞ ജോയി ഡോക്ടർ ഷാജു പൈനാടത്ത് എന്നിവർക്കും , തുടർന്നങ്ങോട്ട് ' അനീഷ് പൈനാടത്ത്, ബൈജു വെളിയത്ത് പറമ്പിൽ, ജോബി തേലക്കാടൻ, ലൂയിസ് ചിറയ്ക്കൽ, ലൂയിസ് ചക്കി ചേരി, തോമസ് ചക്യേത്ത് ,ബി ജോയി വേഴ പറമ്പിൽ, ജോഷി ജോബി താണിക്കപ്പറമ്പിൽ, ശിവൻ അരീക്കൽ, ആൻ്റുമൈപ്പാൻ, ഡേവിസ് തേലക്കാടൻ,ആൻ്റു ചെറിയ, വർഗ്ഗീസ് ചെറിയ ദേവസിക്കുട്ടി ചെറിയ , പെരേപ്പാടൻ ലോറൻസ്, ബെന്നി കൈതാരൻ, എന്നിവർക്കും വാർഡിൻ്റെ പേരിലുള്ള നന്ദി പ്രസിഡന്റ്അറിയിച്ചു.