
മൂക്കന്നൂർ- മൂക്കന്നൂർ എസ് എച്ച് ഒ ഹൈസ്കൂളിൽ ആരംഭിച്ച അങ്കമാലി ഉപജില്ല സ്ക്കൂൾ കലോത്സവ വേദികളിൽ മത്സരിക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട മാനസികാവസ്ഥയോടുകൂടി മത്സരങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ
ഡീപോള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്ക്കൂൾ ഓഫ് സോഷ്യൽ വർക്കിൻ്റെ ആഭിമുഖ്യത്തിൽ *ഉള്ളം തുറന്ന് ഉണർവിലേക്ക്* (ക്യാൻവാസ് ഓഫ് വോയ്സ് ) എന്ന വെന്റിലേഷൻ സ്പേസ് ഫോർ പാർടിസിപ്പൻസ് എന്ന പ്രോഗ്രാം അങ്കമാലി
എം എൽ എ
റോജി. എം . ജോൺ ഉദ്ഘാടനം ചെയ്തു.
കലോത്സവ ചരിത്രത്തിൽ ആദ്യമായിട്ടാണ്
വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട മാനസിക അവസ്ഥയോടുകൂടി മത്സരങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കുന്നതിനും സുരക്ഷിതവും പിന്തുണയുമുള്ള അന്തരീക്ഷം ഉറപ്പ് വരുത്തുകയും , അവരുടെ ചിന്തകളും തുറന്നുപറയാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നതിനായി,
ഇങ്ങനെയൊരു പ്രോഗാം നടപ്പിലാക്കുന്നത്.
ഉദ്ഘാടന വേളയിൽ
ഡിസ്റ്റ് പ്രിൻസിപ്പൽ ഫാ. ഡോ.ജോണി ചാക്കോ മംഗലത്ത് വിസി,സ്കൂൾ മാനേജർ ബ്രദർ. വർഗീസ് മഞ്ഞളി, ഹെഡ്മിസ്ട്രസ് സോണിയ വർഗീസ്, അങ്കമാലി എ ഇ ഒ സീന പോൾ,
എച്ച് ഒ ഡി അനീഷ് എം. എസ് ,
അസിസ്റ്റൻറ് പ്രൊഫസർ ജോഷിൻ സാമുവൽ,
ബ്ര. ജോർജ്,
ബ്ര. ജീൻസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ആര്യ സാജു നന്ദി പറഞ്ഞു.