
സമൂഹത്തിൻ്റെ ഓരങ്ങളിലേക്ക് തഴയപ്പെട്ട ആയിരങ്ങൾക്ക് അത്താണിയും അഭയവുമായിത്തീർന്ന കൂവപ്പടി ബത്‌ലഹേം അഭയഭവൻ്റെ എല്ലാമെല്ലാമായ മേരിച്ചേച്ചി നിത്യതയിലേക്ക് മറഞ്ഞു.
.സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളി മാറ്റപ്പെട്ടിരുന്ന ആരോരുമില്ലാത്ത മാനസികാസ്വസ്ഥ്യമുള്ള ആയിരക്കണക്കിന് പേർക്ക് അമ്മയായ് മാറിയ പെരുമ്പാവൂർ, കൂവപ്പടി അഭയഭവൻ്റെ മേരി മേരിയമ്മ (മേരി എസ്തപ്പാൻ ) നിര്യാതയായി.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ടു മാസങ്ങൾ മുമ്പ് അഭയഭവൻ്റെ ഒരാവശ്യവുമായി തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ അടൂരിൽ വച്ചുണ്ടായ കാറപകടത്തിൽ ഗുരുതര പരിക്ക് പറ്റി അടൂരിലും തുടർന്ന് എറണാകുളത്തും ചികിത്സയിലായിരുന്നു.
*കൂവപ്പടി ഗ്രാമത്തിൽ മൂന്ന് മക്കളുടെ മാതാവായി ഒരു വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന മേരി എസ്തപ്പാൻ ഒരു നിയോഗം പോലെ തെരുവിൽ തള്ളപ്പെട്ടിരുന്ന രോഗിയായ ഒരു എൺപത് വയസ്സുകാരന് ഭക്ഷണം വാങ്ങിക്കൊടുത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് തുടങ്ങിയ കാരുണ്യത്തിൻ്റെ സുവിശേഷ പ്രവർത്തിയാണ് ഇന്ന് അഞ്ഞൂറോളം അശരണരെ സംരക്ഷിക്കുന്ന പ്രസ്ഥാനമായി മാറിയത്
സാമൂഹികകാരുണ്യ പ്രവർത്തനത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മേരി എസ്തപ്പാന്.
സംസ്കാര സമയം തീരുമാനിച്ചിട്ടില്ല.