
അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം: ഒക്ടോബർ 16-ന് തുടക്കം
അങ്കമാലി: കലാപ്രതിഭകൾക്ക് വേദിയൊരുക്കി അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം ഒക്ടോബർ 16, 17, 21, 22, 23 തീയതികളിൽ നടക്കും. മുക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്‌കൂളാണ് ഇത്തവണ കലോത്സവത്തിന്റെ മുഖ്യവേദി കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
പഞ്ചായത്ത് പ്രസിഡന്റ് & കലാ മേളയുടെ ചെയർമാൻ ശ്രീ കെ വി ബിബിഷ്, കലാമേളയുടെ കൺവീനർ ശ്രീമതി സോണിയ വർഗീസ് (HM), PTA പ്രസിഡന്റ് ശ്രീ നൈജോ ആന്റണി, സീനിയർ അസിസ്റ്റന്റ് ശ്രീമതി സാലി ജോസഫ്, അധ്യാപകരായ ശ്രീമതി ബെസ്റ്റി വർഗീസ്, ശ്രീമതി റിയ ജേക്കബ്, സ്കൂൾ ലീഡർ കുമാരി എയ്ഞ്ചൽ പ്രിൻസൻ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.