Mission News
Mission News
Thursday, 16 Oct 2025 00:00 am
Mission News

Mission News

തിരുവിതാംകൂർ ദേവസ്വം ബോർഡ് കാലാവധി നീട്ടരുത് - ആർ എസ് പി 

അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വർണ്ണകൊള്ളയിലും മുങ്ങി കിടക്കുന്ന ദേവസ്വം ബോർഡിൻ്റെ കാലാവുധി നീട്ടരുതെന്ന് ആർ എസ് പി ആവശ്യപ്പെട്ടു .
ദേവസ്വം മാനുവലിന് വിരുദ്ധമായി  ദേവസ്വം കമ്മീഷ്ണർ ആയിരുന്ന എൻ വാസുവിനെ ചെയർമാൻ ആക്കിയത് സി പി എംൻ്റെ  നിക്ഷിപ്ത താത്പര്യത്തിന് വേണ്ടിയായിരുന്നന്ന് ആർ എസ് പി കേന്ദ്ര കമ്മറ്റി അംഗം അഡ്വ ടി സി വിജയൻ ആരോപിച്ച.. ദേവസ്വം മന്ത്രി വി എൻ വാസവൻ താജിക്കുക , ദേവസ്വം ബോർഡ് പിരിച്ച് വിടുക , ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം സിബി ഐ യെ ഏൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ആർ എസ് പി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവ ദേവസ്വം ബോർഡ് ഓഡിറ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി സി വിജയൻ '
ജില്ലാ സെക്രട്ടറി  ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ പി ജി പ്രസന്നകുമാർ , അഡ്വ ജെ കൃഷ്ണകുമാർ , ജി വിജയൻ , വിബി മോഹനൻ , സി എ നാരയണൻ കുട്ടി , ഏ എസ് ദേവപ്രസാദ് , ഏ സി രാജശേഖരൻ , അഭിലാഷ് എം സത്യൻ ,പി എസ്സ് ഉദയഭാനു ,പി ആർ നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.