
മൂന്നൂർപ്പിളി : റോഡിന് വീതിയില്ല ജനങ്ങൾ പ്രക്ഷോഭത്തിലേക്ക് മുരിങ്ങൂർ ഏഴാറ്റുമുഖം റോഡ് സംസ്ഥാന സർക്കാരിൻ്റെ കോടികൾ മുടക്കി സനീഷ്കുമാർ MLA യുടെ നേതൃത്വത്തിൽ BMBC നിലവാരത്തിൽ പണി മുന്നൂർപ്പിള്ളിയിൽ എത്താറായി, കരയാം പറമ്പ് - മുന്നൂർപ്പിള്ളി റോഡും, ബ്ലാച്ചിപ്പാറ മുന്നൂർപ്പിള്ളി റോഡും 130 കോടി രൂപ ജർമ്മൻ ഫണ്ട് അനുവദിപ്പിച്ച് റോജി M ജോൺ MLA യുടെ നേതൃത്വത്തിൽ BMBC നിലവാരത്തിൽ പണി മുന്നൂർപ്പിള്ളിയിലെത്തി. ഈ മൂന്ന് റോഡും സംഗമിക്കുന്ന മുന്നൂർപ്പിള്ളി അമ്പലം ജംഗ്ഷൻ കുപ്പിക്കഴുത്ത് പോലെ വീതികുറഞ്ഞിരിക്കുന്നു. മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിന് 100 വർഷത്തെ പഴക്കമുണ്ട് 1950 ൽ പനമ്പിള്ളി ഗോവിന്ദമേനോൻ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് തുമ്പൂർമുഴി ഡാം നിർമ്മിക്കുന്നതിന് വേണ്ടി 20 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിരുന്നു മുരിങ്ങൂർ മുതൽ ഏഴാറ്റുമുഖം ഡാംവരെ 25 കി.മീ. നീളത്തിൽ 20 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിരുന്നു. ഇപ്പോൾ മുന്നൂർപ്പിള്ളി കവലയിൽ മാത്രം 10 മീറ്ററായി വീതിചുരുങ്ങി. സ്വകാര്യവ്യക്തിക്ക് ദല്ലാൾ വഴി പട്ടയംപതിച്ചു കൊടുത്തതാണ് വീതി കുറയാൻ കാരണം. അതിരപ്പിള്ളി, വാഴച്ചാൽ, പ്രകൃതിഗ്രാമം, മലക്കപ്പാറ, വാൽപാറ തുടങ്ങി വിനോദസഞ്ചാരകേന്ദങ്ങളിലേക്കുളള നിരവധി ടൂറിസ്റ്റ് വാഹനങ്ങളും കണ്ടെയ്നറുകൾ പോലും വരുന്ന വഴിയാണിത്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന ഏറ്റവും വികസന സാധ്യതയുളള ജംഗ്ഷനുമാണ്. അനന്ത സാധ്യതകളുള്ള ഈ ജംഗ്ഷനിൽ വീതി കൂട്ടിയെടുക്കേണ്ടതിന് പകരം 50 വർഷംമുമ്പുണ്ടായിരുന്ന തിനേക്കാൾ പകുതിയായി വീതി കുറക്കുക എന്നു പറയുന്നത് ഈ തലമുറയോടു മാത്രമല്ല വരും തലമുറയോട് ചെയ്യുന്ന ദോഹം കൂടിയായി കണക്കാക്കണം. മുരിങ്ങൂർ നിന്നും പണിതുവരുന്ന റോഡിൻ്റെ വീതി ഇവിടെയും ഉണ്ടാകണം മുന്നൂർപ്പിള്ളി ഭഗവതി ശാസ്താ ക്ഷേത്രം പൊളിക്കുന്നതരത്തിലാണ് PwD യും താലൂക്ക്സർവ്വേയറും വന്ന് കല്ലിട്ട് പോയിട്ടുള്ളത്. സ്വകാര്യവ്യക്തികളുടെ കെട്ടിടംസംരക്ഷിക്കാൻ വേണ്ടി അമ്പലം കരുവാക്കുന്ന ദുഷ്ടബുദ്ധി അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രം കമ്മിറ്റിയും നാട്ടുകാരും ഒരേ സ്വരത്തിൽ പറഞ്ഞു ക്ഷേത്രത്തിൻ്റെ പൊതുയോഗം കൂടി ഇതിനായി ആക്ഷൻ കമ്മിറ്റി രുപീകരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷാ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ക്ഷേത്രം ആക്ഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ മെമ്പർ ജോണി മൈപ്പാൻ ചെയർമാനും മുൻമെമ്പർ ADപോളി കൺവീനറുമായി സമര സമിതിക്ക് രൂപം കൊടുത്തു. വീതിയില്ലാതെ റോഡ് പണിയാൻ സമ്മതിക്കില്ലെന്ന് പൊതുയോഗം തീരുമാനിച്ചു. തർക്കസ്ഥലത്തിന് ഏകദേശം 200 മീറ്റർ മുമ്പ് റോഡ് പണി നിർത്തിക്കുവാനും വീതി വിട്ടുകിട്ടിയതിനു ശേഷം മാത്രം പണിയിപ്പിക്കാനും തീരുമാനിച്ചു. ബഹു. PwDമന്ത്രിയും റവന്യുമന്ത്രിയും ഈ വിഷയത്തിൽ ഇടപെട്ട് അനധികൃതമായി കൊടുത്തീട്ടുള്ള പട്ടയം റദ്ദ് ചെയ്ത് റോഡിൻ്റെ പഴയ വീതി (20 മീറ്റർ) പുനസ്ഥാപിച്ച് തരണമെന്ന് ചെയർമാൻ ജോണി മൈപ്പാനും കൺവീനർ AD പോളിയും ആവശ്യപ്പെട്ടു ക്ഷേത്രം ഭാരവാഹികളായ ബാബു കൂവപ്പറമ്പിൽ, ബാബു കടയന്ത്ര , വിജീഷ് കുട്ടപ്പൻ,ശിവരാജൻ , ജാനു കൃഷ്ണൻകുട്ടി എന്നിവരും റോഡ് വികസനസമിതി ഭാരവാഹികൾ ആൻറു ഇഞ്ചക്ക, PR വാസു, ഗോപി ചക്കുമൽശേരി,ഓട്ടോറിക്ഷാ നേതൃത്വം ജോയ് CA വർഗീസ് കൂനത്താൻ, രാജൻ,സുരേഷ് മഞ്ഞേലി, ആൻ്റു PP പുത്തേൻ എന്നിവർ പ്രസംഗിച്ചു