Mission News
Mission News
Monday, 13 Oct 2025 00:00 am
Mission News

Mission News

അങ്കമാലി ഫെസ്റ്റ് 2025 ലോഗോ പ്രകാശനം നടത്തി.

അങ്കമാലി നഗരസഭ വിവിധ ഉത്സവങ്ങൾ കോർത്തിണക്കിക്കൊണ്ട്. ഒരുകുന്ന അങ്കമാലി ഫെസ്റ്റ് 2025 ന്റെ ലോഗോ നഗരസഭ ചെയർപേഴ്സൺ adv. ഷിയോ പോൾ പ്രകാശനം ചെയ്തു. ഒക്ടോബർ 17 മുതൽ നവംബർ 9 വരെ 20   ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ഫെസ്റ്റ് കിങ്ങിണി ഗ്രൗണ്ടിലാണ് ഒരുക്കുന്നത്. നഗരസഭയുടെ വിവിധ ആഘോഷങ്ങളായ  കേരളോത്സവം, വയോജനോത്സവം, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കലോത്സവം, അങ്കണവാടി കലോത്സവം, കുടുംബശ്രീ സംഗമം, വിവിധ കലാപരിപാടികൾ, അമ്യൂസ്മെന്റ് പാർക്ക്, മനുഷ്യ റോബോട്ടുകൾ, സൂപ്പർ റിയാലിറ്റി, ഡും തിയേറ്റർ, സ്റ്റാളുകൾ, പെറ്റ് ഷോ എന്നിവ എല്ലാം അണിയിച്ചൊരുക്കിക്കൊണ്ടാണ് ഫെസ്റ്റ് നടക്കുന്നത്. വേളയിലേക്കുള്ള പ്രവേശനം  സൗജന്യമാണ്. ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പോൾ ജോവർ കെ പി, ഷൈനി മാർട്ടിൻ, മനു നാരായണൻ, ജിത ഷിജോയ്, മുൻ ചെയർമാൻ മാത്യു തോമസ്, നഗരസഭാ സെക്രട്ടറി ജെയിൻ പാത്തടൻ ശശി പി റിസോഴ്സൺ. എന്നിവർ പങ്കെടുത്തു.