
അങ്കമാലി: വി.ടി. സ്മാരക ട്രസ്റ്റിൻ്റേയും ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തിൽ പ്രബന്ധരചനാമത്സരം. "വി.ടി. ഭട്ടതിരിപ്പാടിൻ്റെ മനുഷ്യദർശനം " എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരിക്കണം പ്രബന്ധം.ആറു പേജിലധികം ആകാൻ പാടില്ല. 2025 ഒക്ടോബർ 22 നു മുൻപ് സെക്രട്ടറി വി.ടി. സ്മാരക ട്രസ്റ്റ് കിടങ്ങൂർ,683572 എന്ന വിലാസത്തിൽ കിട്ടിയിരിക്കണം. 2025 നവമ്പർ 2 ഞായറാഴ്ച 2 pm ന് ട്രസ്റ്റിൽ വെച്ചു നടക്കുന്ന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ക്യാഷ് പ്രൈസും മെമൻ്റോയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കു നൽകുന്നതാണ്. സർവ്വകലാശാല കോളേജ് വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രിൻസിപ്പലിൻ്റെയോ ഹെഡ് ഓഫ് ദ ഡിപ്പാർട്ട്മെൻ്റിൻ്റേയോ സാക്ഷ്യപത്രത്തോടു കൂടി പ്രബന്ധം അയക്കണം. സെക്രട്ടറി, വി.ടി. സ്മാരക ടസ്റ്റ് & ഗ്രന്ഥശാല.