Mission News
Mission News
Tuesday, 09 Aug 2022 00:00 am
Mission News

Mission News


കറുകുറ്റി : സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് നയിക്കുന്ന നവ സങ്കൽപ്പ് പദയാത്രയുടെ പ്രചാരണനർത്ഥം യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം  കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകുറ്റി മുതൽ ഞാലൂക്കര വരെ വാഹന പ്രജരണ ജാഥ നടത്തി. ഡിസിസി ജനറൽ സെക്രെട്ടറി ഷൈജോ പറമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആന്റണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി കെ കെ അരുൺ കുമാർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സിപി സെബാസ്റ്റ്യൻ ബ്ലോക്ക് വൈസ് പ്രസിഡന്റ്റുമാരായ കെ പി പോളി കെ പി അയ്യപ്പൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക ശശികുമാർ സൊസൈറ്റി പ്രസിഡന്റ്‌ ജോണി പള്ളിപ്പാടൻ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജു വി തെക്കേക്കര ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷിജി ജോയി യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറിമാരായ ഡോൺ പടുവാൻ ഡൈമിസ് ഡേവീസ് മണ്ഡലം വൈസ് പ്രസിഡന്റ്റുമാരായ ജോസ് ജോൺസൺ ജെസ്റ്റിൻ ജോസ് ജോമോൻ ഷാജു പറോക്കാരൻ  ദളിത് കോൺഗ്രസ്സ്  ബ്ലോക്ക് പ്രസിഡന്റ്‌ കെ പി ബാബു  മുൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ ബാബു മണിയംകുഴി നൈജു ഔപ്പാടാൻ സുനിൽ പീറ്റർ ജോയ് സി എ ജോസ്ജോ പൂണാച്ചി  ജോയി  ഗോപുരത്തിങ്കൽ ഷാജു മാലിയേക്കൽ ജിജോ മണിയംകുഴി ജോപ്പോൾ ജോസ് തുടങ്ങിയവർ പങ്കെടുത്തു