
കേരളത്തിൽ ഏതാണ്ട് പതിമൂവായിരത്തോളം പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുള്ളപ്പോൾ
അതിൽ1800 ൽ താഴെ സ്കൂളുകളിൽ മാത്രമേ കായിക വിദ്യാഭ്യാസം നടക്കുന്നുള്ളൂ. എന്നാൽ 13,000 വിദ്യാലയങ്ങളിലും കായിക വിദ്യാഭ്യാസത്തിനുള്ള പാഠ്യ പുസ്തകങ്ങൾ നൽകുന്നുമുണ്ട്. പഠിപ്പിക്കാൻ കായിക അധ്യാപകരും ഇല്ല പരിശീലകരും ഇല്ല. ഈ വിദ്യാർത്ഥി കായിക അധ്യാപക അനുപാദത്തിലെ വലിയ അന്തരം, പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് കായിക കേരളത്തിലെ മുഴുവൻ കായിക അധ്യാപകരും ഉപജില്ല മത്സരങ്ങളിൽ നിന്നും നിസ്സഹകരണം പ്രഖ്യാപിച്ചു മാറി നിൽക്കുന്നത്. നിലവിൽ എൽ പി സ്കൂളുകളിലോ ഹയർസെക്കൻഡറി സ്കൂളുകളിലോ കായിക അധ്യാപക നിയമനം ഇല്ല, മാത്രമല്ല യുപി സ്കൂളിൽ 500 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന നിലയിലും ഹൈസ്കൂളിൽ 5 ഡിവിഷനുകൾക്ക് ഒരു കായിക അധ്യാപകൻ എന്ന നിലയിൽ മാത്രമാണ് കായിക അധ്യാപക തസ്തിക നിർണയിക്കപ്പെടുന്നത്. അതിനാൽ തന്നെ എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസം, എന്നുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുകയാണ് ചെയ്യുന്നത് അങ്കമാലി ഉപജയിൽ 109 സ്കൂളുകൾ ഉണ്ടായിരിക്കെ അതിൽ 13 കായികഅധ്യാപക തസ്തിക മാത്രമാണ് നിലനിൽക്കുന്നത്. ഈ 13 കായിക അധ്യാപകരും ഹൈസ്കൂളിൽ പ്രവർത്തിക്കുന്നവരാണ്.താഴെ ക്ലാസിലുള്ള കുട്ടികൾക്കോ ഹയർസെക്കൻഡറി വി ഭാഗത്തിനോ ഒരു കായിക അധ്യാപകൻ പോലും അങ്കമാലിയിൽ ഇല്ല എന്നതാണ് സത്യം. മേലധികാരികൾ അനുകൂല നടപടികൾ സ്വീകരിക്കും വരെയും അധ്യാപകർ സമരം തുടരും. ലഹരിയുടെയും മയക്കുമരുന്നിന്റെയും അതിപ്രസരണം നടക്കുന്ന ഈ കാലഘട്ടത്തിൽ, കുട്ടികൾക്ക് ശരിയായ കായിക പരിശീലനം ലഭിക്കേണ്ടതിന്റെ ആവശ്യകത എല്ലാ വേദികളിലും പ്രഘോഷിപ്പിക്കപ്പെടുമ്പോഴും,നമ്മുടെ വിദ്യാലയങ്ങളുടെ ഈ ദുരവസ്ഥ പൊതുജനത്തിനു മുമ്പിൽ തുറന്നു കാട്ടുകയാണ് കായിക അധ്യാപക സംഘടനയുടെ ഉദ്ദേശം.