
അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിന്റെ ഗോൾ കീപ്പറാണ് തമീന. ടീമിലെ ഏക മലയാളിയായ തമീന എറണാകുളം സ്വദേശിനിയാണ്.പത്തുവർഷമായി കലൂരിനടുത്ത് കറുകപ്പള്ളിയിൽ താമസിക്കുന്നു. പതിമൂന്ന് മുതൽ 17വരെ കിർഗിസ് റിപ്പബ്ലിക്കിലെ ബിഷെക്കിലാണ് യോഗ്യതാ മത്സരങ്ങൾ. ഗ്രൂപ്പ് ജിയിൽ കിർഗിസിനെതിരെ 13നാണ് ആദ്യ കളി. 17ന് ഉസ്ബെക്കിസ്ഥാനെ നേരിടും. മൂന്ന് ടീമുകളുള്ള ഗ്രൂപ്പിലെ ജേതാക്കൾ അടുത്ത വർഷം ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ കളിക്കും.ജൊയാക്കിം അലെക്‌സാണ്ടേഴ്‌സൺ ആണ് 23 അംഗ ടീമിന്റെ പരിശീലകൻ.
Kallarackal Foundation Rissing star award തമിന ഫാത്തിമ.ക്ക് ലഭിച്ചിട്ടുണ്ട്.