Mission News
Mission News
Sunday, 05 Oct 2025 18:00 pm
Mission News

Mission News

പാപത്തറയിൽ നിന്നുള്ള ഉയിർപ്പ്
...................................
(അവലോകനം:  എ. സെബാസ്റ്റ്യൻ)
...................................
നാടകം മുന്നോട്ട് വെയ്ക്കുന്ന ദർശനത്തെ അട്ടിമറിക്കുന്ന പല ഘടകങ്ങളുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന വെട്ടം, അസഹനീയമായ ശബ്ദവിന്യാസം, തട്ടിയും മുട്ടിയും അനങ്ങാനുവദിക്കാത്ത പ്രോപ്പർട്ടി. ഇതിനെയെല്ലാം അപ്രസക്തമാക്കി കൊണ്ട് സാറ ജോസഫിൻ്റെ പാപത്തറ മുന്നോട്ട് വെയ്ക്കുന്ന കൃത്യമായ രാഷ്ട്രീയം കാഴ്ചക്കാർ നൽകുന്ന ഒരു അവതരണം സമത സാംസ്കാരിക വേദിയും കൊരട്ടി ഗ്രാമ പഞ്ചായത്തും ഒരുക്കിയ അഭിനേയശ്രീ പാലക്കാട് അവതരിപ്പിച്ച നാടകങ്ങളിലൂടെ കണ്ടു.
  ഈ കഥ എഴുതുന്ന കാലത്ത് പ്രസക്തമായ വിഷയം ജഡർ പൊളിറ്റിക്സ്. കഥ ആവശ്യപ്പെടുന്ന വിഷയത്തിൽ ശക്തവും ധീരവുമായ നിലപാട് സ്വീകരിച്ചു ലക്ഷ്മിക്കുട്ടി വെല്ലുവിളിച്ച് പ്രേക്ഷകരെ അരങ്ങിൽ നിറഞ്ഞാടിയ ധീര വനിത ഭർത്താവ് പ്രവേശിക്കുന്നതോടെ പൂച്ചയായി മാറുകയും പുരുഷനെ താലോലിക്കാൻ തയ്യാറാകുന്നിടത്ത് ലക്ഷമിയുടെ നിലപാട് തറ മാറുന്നിടത്താണ് അന്നത്തെ സ്ത്രീയുടെ കീഴടങ്ങൽ പൂർണ്ണമാക്കുന്നത്. നായിക കെട്ടിപ്പൊക്കിയ തൻ്റെ ശക്തമായ നിലപാടുകൾ മോലെ ഭർത്താവ് അതിനും മുകളിൽ പാത്ര സൃഷ്ടി മാത്രം നടത്തിയത് കൊണ്ടായില്ല. അതിനു മുകളിലേക്ക് അഭിനയം എത്തിയാലേ നാടകമാകു. അവിടേക്ക് എത്തിക്കുവാൻ ലക്ഷ്മിയായ ലത മോഹൻ പാലക്കാടിനും സുരേഷ് നന്മയ്ക്കും കഴിഞ്ഞു എന്നിടത്താണ് നാടകം പൂർണ്ണമായത്. അമ്മയുടെ ഭാവങ്ങൾ സ്വന്തം കുഞ്ഞിനെ കൊന്ന് കളയുമ്പോൾ നിസഹായയായി നോക്കി നിൽക്കേണ്ടി വരുന്ന സ്ത്രീയുടെ വിങ്ങൽ പ്രേക്ഷകനിലേക്ക് കൃത്യമായി കൊടുക്കുന്നു. 1999ലെ കഥയിൽ നിന്നും ഇന്നിലേക്ക് എത്തുമ്പോൾ സ്ത്രീ ഇതിനെയെല്ലാം മറി കടന്ന് മുന്നോട്ട് പോയത്തിൻ്റെ തരിയെങ്കിലും നാടകത്തിൽ കൂട്ടിച്ചേർക്കുവാ നായെങ്കിൽ കാലത്തെ അഡ്രസ്സ് ചെയ്യുന്ന നാടകമായിത്തീർന്നേനെ.