Mission News
Mission News
Friday, 03 Oct 2025 18:00 pm
Mission News

Mission News

കലിഗ്രാഫിയാൽ ഒഴുകുന്ന കടൽ
...................................
(എ.സെബാസ്റ്റ്യൻ )

എഴുത്തിൻ്റെ നാൾ വഴി പരിശോധിക്കുമ്പോൾ കലിഗ്രാഫിക്ക് ഇന്ന് എന്ത് പ്രസക്തി എന്ന ചോദ്യം ഉയർന്ന് വരാം. വന്ന വഴികൾ പൂർണ്ണമായി മാറ്റി നിറുത്തുവാൻ കഴിയുമോ? എഴുത്തു മുഴുവൻ മൊബൈലിലും ടാബിലും ലാപിലും കുടിയേറിയപ്പോൾ വെള്ള പേപ്പറിൽ വിരിയുന്ന മിഴിവാർന്ന ചിത്രങ്ങളാണ് കലിഗ്രാഫി. അത് ഒരു നിമിഷത്തിൻ്റെ ആയുസ്സിലുള്ള ചിന്തയിൽ നിന്നും കനിഞ്ഞിറങ്ങുന്ന കലാരൂപമാണ്. എൻ്റെ ആദ്യ കലിഗ്രാഫി ഫെസ്റ്റ് അനുഭവം ഇന്നലെയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ പൈശാചീക കൊലയ്ക്കെതിരെ പ്രതിഷേധ പ്രകടനം മൂലം ബസ്സ് യാത്ര ഒഴിവാക്കി മെട്രോയിൽ മഹാരാജാസ് ഗ്രൗണ്ടിലിറങ്ങി, എറണാകുളം കേരള ലോ ടൈംസ് കാലത്തെ തിരിച്ചു പിടിച്ചു കൊണ്ട് നേരെ എം.ജി.റോഡിലൂടെ വച്ച് പിടിപ്പിച്ചു. ഡാർബാർ ഹാളിൽ ചെല്ലുമ്പോൾ ആദ്യ കാഴ്ച തട്ടിപ്പറിച്ചത് മഞ്ഞ കാറിൻ്റെ ബോഡിയിൽ ചെയ്ത കലിഗ്രാഫി മണ് വട്ടം കൂടി നിന്നവർ കലിഗ്രാഫി ചെയ്ത വണ്ടിയോടൊപ്പം പോസ് ചെയ്യുന്നവരെ മറി കടന്ന് എക്സ്ബിഷൻ ഹാളിൽ പ്രവേശിക്കുമ്പോൾ വരകളുടെ മടുപ്പിനെ മറി കടന്നു കൊണ്ട് അച്ചിൽ വാർത്ത മാതൃകകളെ മാറ്റി നിറുത്തി കൈക്കരുത്തിൻ്റെ സൗന്ദര്യം കാഴ്ചകൾ പിടിച്ചെടുക്കുന്നു. കലിഗ്രാഫി എന്താണ് അതിൻ്റെ കാഴ്ചയുടെ ലെവൽ പരിമിതമാണെന്ന ധാരണയെ തകിടം മറിക്കുന്നതാണ്. വൈവിധ്യമാർന്ന രചനകളുടെ സുന്ദര കാഴ്ചയിൽ അലിഞ്ഞ് ഒന്നിൽ നിന്നും ഒന്നിലേക്ക് കാഴ്ചയെ മാറ്റുവാൻ സമയം തികയാതെ മനസ്സിൽ പതിഞ്ഞത് ഫോണിൽ പകർത്തി മുന്നേറുമ്പോൾ എല്ലാം ആവാഹിച്ചെടുക്കവാൻ കഴിഞ്ഞു എന്നതിൻ്റെ ഉറപ്പിൽ എക്സ്ബിഷൻ ഹാൾ വിട്ട് ഡാർബർ ഗ്രൗണ്ടിൽ താൽക്കാലികമായി ഉയർത്തിയ വിശാലമായ പന്തൽ നിറയെ കലിഗ്രാഫി ചെയ്യുന്നവരുടെ ഒരു കടൽ രൂപപ്പെട്ടിരിക്കുന്നു. അതിൽ വിദേശിയും സ്വദേശിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ തിര തല്ലുന്ന മിഴിവാർന്ന കാഴ്ച. 
വ്യത്യസ്തമായ കാഴ്ചകൾ പിടിച്ചെടുക്കുവാൻ വെമ്പുന്ന മനസ്സിൻ ഉടമയായത് കൊണ്ട് നേരെ സംഘാടകരെ കാണുവാനായി കലിഗ്രാഫി കടൽ കടന്ന് മുഖ്യ സംഘാടകനായ നാരായണ ഭട്ടതിരിയെ കണ്ട് പരിചയപ്പെട്ടു. പരിപാടി ഗംഭീരമായി തുടരുമ്പോഴും എന്നോടൊപ്പം നടന്ന് വന്ന് കലിഗ്രാഫി പെനുകളും വസ്തുക്കളും പ്രദർശിപ്പിച്ചിടത്തേക്ക് കൊണ്ട് കാണിച്ചു തന്നു ആ വലിയ കലാകാരൻ. കലിഗ്രാഫിയുടെ സമ്പൂർണ്ണ വഴികൾ കണ്ട് അറിഞ്ഞ് പുറത്ത് കടക്കുമ്പോൾ ഇന്നും  നാളെയും കൊണ്ട് തീരുന്ന ഫെസ്റ്റിൻ്റെ ഊർജ്ജം ഉള്ളിൽ നിറഞ്ഞിട്ടുണ്ട്.