Mission News
Mission News
Wednesday, 01 Oct 2025 18:00 pm
Mission News

Mission News

മൂക്കന്നൂർ :സമന്വയ സാംസ്കാരിക സമിതി എടലക്കാട് ഗാന്ധിജയന്തി ആചരിച്ചു. ഒക്ടോബർ 2-ന് വൈകിട്ട് 5 മണിക്ക് എടലക്കാട് ഗ്രാമീണ വായനശാലയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ‘ഗാന്ധിയൻ മതദർശനം’ എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു.

മുൻ മന്ത്രി അഡ്വ. . ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയും സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ ദർശനങ്ങൾ ഇന്നും ജനങ്ങൾക്ക് വഴികാട്ടിയാണെന്നു പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസംഗത്തിന് പിന്നാലെ  ഗാന്ധിയൻ സന്ദേശവുമായി ബന്ധപ്പെട്ട സംവാദങ്ങളും നടന്നു. ടി.എം. യാക്കോബ്, വി.ജി സേതു , ടി. എം വർഗ്ഗീസ്, വേലായുധൻ മാഷ്, കെ.എസ് മൈക്കിൾ, ലാലി ആൻ്റോ, സിജി ജിജോ, ധന്യ ജോയി എന്നിവർ സംസാരിച്ചു. ബെസ്റ്റ് ടീച്ചർ അവാർഡ് നേടിയ സിന്ധു മുരളിധരനെ ആദരിച്ചു. ഈ യോഗത്തിൽ മൂന്നൂർപ്പിള്ളിയിൽ നിന്നും എറണാകുളം വരെയുള്ള ഒരു കെ.എസ് ആർ. ടി. സി ബസ് റൂട്ട് വേണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഒരു നിവേദനം മുൻ മന്ത്രിക്ക് നൽകി.ഇന്ന് നമുക്ക് അന്യമായി കൊണ്ടിരിക്കുന്ന പ്രകൃതിയേയും മൂല്യങ്ങളേയും ഓർമ്മിപ്പിക്കുന്ന ഒരു കവിത ആലാപനവും അരങ്ങേറി. പരിപാടിയിൽ നിരവധി സാംസ്കാരിക-സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.