Mission News
Mission News
Wednesday, 01 Oct 2025 00:00 am
Mission News

Mission News

മൂക്കന്നൂർ: 1987-ൽ തുടക്കം കുറിച്ച മോഡി ബേക്കറി, മുപ്പത്തിയെട്ട് വർഷമായി കേരളത്തിലെ പല പ്രദേശങ്ങളിലേയും ജനങ്ങൾക്ക് വിശ്വസ്തമായ സേവനം നൽകിക്കൊണ്ടിരിക്കുന്നു.

ആരംഭം മുതൽ തന്നെ ഗുണമേന്മയോടുള്ള പ്രതിബദ്ധതയാണ് ഇവരുടെ പ്രത്യേകത. കലർപ്പ് ഒന്നും ചേർക്കാതെ തന്നെയാണ് എല്ലാ ഉൽപ്പന്നങ്ങളും നിർമിക്കുന്നത് എന്നത് മോഡി ബേക്കറിയെ വേറിട്ടുനിർത്തുന്നു.

കേക്കുകൾ, ബ്രെഡുകൾ, ബൺസ്, പഫ്സ് കൾ ബിസ്ക്കറ്റുകൾ, സ്നാക്കുകൾ, പരമ്പരാഗത പലഹാരങ്ങൾ തുടങ്ങി നിരവധി വിഭവങ്ങൾ ഫ്രഷായും ആരോഗ്യകരമായും ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ആഘോഷങ്ങൾക്ക് ആവശ്യമായ പ്രത്യേക കേക്കുകളും ഓർഡറുകൾ പ്രകാരം ഒരുക്കി നൽകുന്നുണ്ട്.. "യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത കോമ്പി ഓവൻ ഇപ്പോൾ മോഡി ബേക്കറിയിലെ പ്രധാന പ്രത്യേകതകളിൽ ഒന്നാണ്. ഈ ഓവന്റെ ഏറ്റവും വലിയ നേട്ടം ആരോഗ്യകരമായ പാചക രീതിയാണ്. കുറവ് എണ്ണയും കൊഴുപ്പും ,പ്രത്യേകിച്ച് സാച്ചുറേറ്റഡ് സ്റ്റീം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാൻ കഴിയുന്നതിനാൽ, രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ആരോഗ്യപരമായ ഭക്ഷണാനുഭവം നൽകുന്നു. അതുകൊണ്ടുതന്നെ മോഡി ബേക്കറിയിൽ തയ്യാറാക്കുന്ന വിഭവങ്ങൾ കൂടുതൽ ആരോഗ്യകരവും, ആധുനിക നിലവാരമുള്ള യൂറോപ്യൻ ഗുണമേന്മയും ഒരുമിപ്പിക്കുന്നതുമാണ്."  ആരോഗ്യകരവും വിശ്വാസയോഗ്യവുമായ ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. ഉപഭോക്താാവിൻ്റെ ആവശ്യ പ്രകാരം തൽസമയം ഇവയെല്ലാം ഉണ്ടാക്കി കൊടുക്കാൻ സാധിക്കും

അതോടൊപ്പം, ഓരോ ശാഖയും സ്വന്തം ബേക്കിംഗ് ഉൽപ്പന്നങ്ങൾ അവിടെതന്നെ നിർമ്മിക്കുന്നതും മോഡി ബേക്കറിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇതുവഴി പുതുമ നിറഞ്ഞും രുചി ഉറപ്പുള്ളതുമായ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളുടെ കൈകളിൽ എത്തുന്നു.

കാലത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുമ്പോഴും, 1987-ലെ അതേ ആത്മാർത്ഥതയും വിശ്വാസ്യതയും ഇന്നും പാലിച്ചു കൊണ്ടിരിക്കുന്നതാണ് ഇവരുടെ പ്രധാന ശക്തി. 2030 ആകുപ്പോഴേക്കും 100 ബേക്കറി ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണിവർ.