
അങ്കമാലി :മൂക്കന്നൂർ ചെറുപുഷ്‌പ ആശ്രമ ദേവാലയത്തിൽ സി. എസ്. ടി. സഭാ മദ്ധ്യസ്ഥയും വേദപാരംഗതയുമായ വി. കൊച്ചു ത്രേസ്യായുടെ തിരുനാൾ 2025 ഒക്ടോബർ 3,4,5 തിയതികളിൽ സാഘോഷം കൊണ്ടാടുകയാണ്. വിശുദ്ധയുടെ വിശുദ്ധ പ്രഖ്യാപന ത്തിൻ്റെ നൂറാം വർഷം ആചരിക്കുന്ന ഈ വേളയിൽ മൂക്കന്നൂർ ആശ്രമദേവാലയത്തിൽ ശതാബ്ദി തിരുനാൾ ആചരിക്കുവാൻ 150 പ്രസുദേന്തിമാരാണ് മുന്നോട്ട് വന്നിരിക്കുന്ന തെന്നും നൊവേനയിലും തിരുനാൾ തിരുകർമ്മങ്ങളിലും മറ്റെന്നുമില്ലാത്ത ജനസഞ്ചയമാണ് പങ്കെടുക്കുന്നതെന്നും ആശ്രമം സുപ്പീരിയർ റവ. ബ്ര. ജോർജ്ജ് കൊട്ടാരംകു ന്നേൽ പറഞ്ഞു. പ്രസ്സ് യോഗത്തിൽ ജനറൽ കൺവീനർ ശ്രീ. വി. പി. ജോർജ്ജ്, ജോയൻറ് കൺവീനർ ശ്രീ. ബിജു ജോസഫ്, എം. എ. ജി. ജെ. ആശുപത്രി ഡയറക്‌ടർ ബ്ര. തോമസ് കരോണ്ടുകടവിൽ എന്നിവരും പങ്കെടുത്തു. മൂക്കന്നൂരിൻ്റെയും സമീപ പ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ചെറുപുഷ്പ ഭക്തർ പങ്കെടുക്കുതാണ് ഈ തിരുനാൾ ഒക്ടോബർ 3 ന് വൈകുന്നേരം 5.30 ന് മൂക്കന്നൂർ സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ ഭരണകുളങ്ങര കൊടി ഉയർത്തുന്നതോടെ തിരുനാളിന് ആരംഭം കുറിക്കുന്നു. ശനിയാഴ്ച്ച രാവിലെ 6.15 ന് പരേതരായ സഭാഗംങ്ങൾക്കായി ദിവ്യബലി, വൈകുന്നേരം 3 ന് രൂപം എഴുന്നുള്ളിച്ച് വെയ്ക്കൽ, 5.30 ന് ഫാ. വർഗ്ഗീസ് പൊട്ടയ്ക്കൽ നേത്യത്വം കൊടുക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാന, ഫാ. ജോസ് തടത്തിൽ സി. എസ്. ടി.യുടെ വചന സന്ദേശവും ഉണ്ടായിരിക്കും. ലദീഞ്ഞിനെ തുടർന്ന് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും അതിനെ തുടർന്ന് വാദ്യമേള പ്രകടനങ്ങളും കരിമരുന്ന് പ്രയോഗവും. തിരുനാൾ ദിനമായ ഒക്ടോ ബർ 5 ഞായറാഴ്ച്ച രാവിലെ 6.15 ന് വിശുദ്ധ കുർബ്ബാന ഫാ. നിഗിൽ മലമേലും7.45 ന് ആഘോഷമായ വിശുദ്ധ കുർബ്ബാന ഫാ. ജോബി ചുള്ളിയും 10 മണിക്ക് ആഘോ ഷമായ തിരുനാൾ ദിവ്യബലി ഫാ. വിനിൽ കുരിശുതറയും അർപ്പിക്കും. ഫാ.സെബാ സ്റ്റ്യൻ താഴത്തുകരിമ്പനയ്ക്കൽ വചന സന്ദേശം പങ്കുവെയ്ക്കും. തുടർന്ന് വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും അതിനെതുടർന്ന് വാദ്യമേള പ്രകടന ങ്ങളുമുണ്ടാകും. വൈകുന്നേരം 5 ന് മോൺ വർഗ്ഗീസ് ഞാളിയത്തിൻ്റെ മുഖ്യ കാർമിക ത്വത്തിൽ ദിവ്യബലിയും രൂപം എടുത്തുവെയ്ക്കലും. വൈകുന്നേരം 7 ന് ഏഷ്യനെറ്റ് സ്റ്റാർ സിംഗർ താരങ്ങളായ ബൽറാം, ശ്രീരാഗ്, അനുശ്രീ എന്നിവർ നയിക്കുന്ന കോഴി ക്കോട് റെഡ് ഐഡിയാസിൻ്റെ സൂപ്പർഹിറ്റ് മെഗാ ഗാനമേള ഉണ്ടായിരിക്കും.