Mission News
Mission News
Friday, 26 Sep 2025 18:00 pm
Mission News

Mission News

കൊച്ചി: കാക്കനാട് ചൈൽ ഡ് ലൈനിൻ്റെ കീഴിൽ കോതമംഗലം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലി ഫൗണ്ടേഷൻ്റെ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന രണ്ട് പിഞ്ചു വിദ്യാർത്ഥികളെയാണ് സ്ഥാപനത്തിലെ കെയർടേക്കറായ, മധു, സുധീർ എന്നിവർ ചേർന്ന് നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരുന്നത്, കുട്ടികളെ ഓണാവധിക്ക് വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് പീഡനവിവരം മാതാവിനോട് കുട്ടികൾ വെളിപ്പെടുത്തിയത്, സ്ഥാപനത്തിലെ കൗൺസിലറായ യുവതിയോട് കുട്ടികൾ പീഡന വിവരങ്ങൾ പലകുറി പറഞ്ഞെങ്കിലും പീഡകരെ സംരക്ഷിച്ച് മാറ്റി നിർത്താനാണ് സ്ഥാപന അധികൃതർ ശ്രമിച്ചതെന്ന് മാതാവിൻ്റെ പരാതിയിൽ പറയുന്നു. കുട്ടികൾ മാതാവിനോട് കരഞ്ഞ് പറഞ്ഞത് ഉറക്കത്തിൽ കുട്ടികളെ എടുത്ത് കൊണ്ട് ശുചി മുറിയിൽ കൊണ്ട് പോയാണ് വായിൽ തുണികൾ തിരുകി കിരാതമായി പീഡിപ്പിക്കുന്നതെന്നും അവിടെയെങ്ങും സി.സി.ടി.വി, ക്യാമറ ഇല്ലെന്നും കുട്ടികൾ പറഞ്ഞു, കൂടാതെ കുട്ടികൾക്ക് സഡേഷൻ മെഡിസിനുകൾ നൽകി അർദ്ധബോധാവസ്ഥയിലും ആക്കിയാണ് പീഡിപ്പിച്ചതെന്നും ഗൗരവതരമായ കാര്യമായിട്ടും സ്ഥാപനത്തിൻ്റെ സൽപേര് നിലനിർത്താൻ ഇത്തരം കാര്യങ്ങൾ രഹസ്യമാക്കി വക്കുകയും ചെയ്യുകയാണ് ഓണവധി കഴിഞ്ഞ് കുട്ടികളെ വീണ്ടും സ്കൂളിൽ കൊണ്ട് ചെന്നാക്കിയപ്പോൾ പീഡിപ്പിച്ച വരെ അവിടുന്ന് പറഞ്ഞ് വിട്ടു എന്നാണ് അധികൃതർ പറഞ്ഞെങ്കിലും കുട്ടികൾ മാതാവിനെ രാത്രിയിൽ ഫോണിലൂടെ ഞങ്ങളെ ഇവിടുന്ന് രക്ഷിക്കണമെന്ന് മുറവിളി കൂട്ടിയപ്പോൾ അവിടെ ചെന്ന മാതാവിനെ കുട്ടികളെ കാണാൻ പോലും സമ്മതിച്ചില്ല എന്ന് പറയുന്നു. കുട്ടികളെ കാണാൻ കോടതിയുടെ അനുമതി വാങ്ങിയാൽ മാത്രമേ കുട്ടികളെ കാണിക്കുകയുള്ളു എന്ന് ആക്രോശിച്ച് ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു എന്നു പറയുന്നു. കുട്ടികൾ തങ്ങൾക്കേറ്റ പീഡനങ്ങൾ തുറന്ന് പറ ഞാൽ സ്ഥാപനത്തിന് മോശം പേരുണ്ടാവുമെന്ന ഭയമാണിതിൻ്റെ പുറകിൽ എന്നു പറയുന്നു. പിഞ്ചു കുട്ടികൾ രാത്രി പീഡനം സഹിക്കാതെ രക്ഷക്കായ് മാതാവിനെ വിളിച്ച് കേണ പേക്ഷിച്ചിട്ടു് ചെന്ന മാതാവിനെ കുട്ടികളെ കാണാൻ പോലും അനുവദിക്കാത്തതും കുട്ടികളെ പീഡിപ്പിച്ച വിവരമറിഞ്ഞ കൗൺസിലറും സ്ഥാപനവും പോലീസിൽ അറിയിക്കാത്തതും കുറ്റക്കാരെ സംരക്ഷിച്ചു നിർത്തുന്നതിനും എതിരെ വിവിധ സ്ത്രീ, കളുടെയും കുട്ടികളുടെയും സംഘടനകൾ, ഹർജികളുമായ് കോടതിയെയും ബാലാവകാശ കമ്മീഷനേയും, മനുഷ്യാവകാശ കമ്മീഷനേയും സമീപിക്കാനൊരുങ്ങുകയാണ്, 25 തീയതി ഇതു സംബന്ധിച്ച് പ്രാഥമികമായി മാതാവ് താമസിക്കുന്ന പരിധിയിലുള്ള അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സ്ഥാപനം സ്ഥിതി ചെയ്യുന്ന പരിധിയിലെ കോതമംഗലം പോലീസിന് പ്രസ്തുത പരാതി കൈമാറിയിരിക്കയാണെങ്കിലും മാതാവു് കേന്ദ്ര ബാലാവകാശ കമ്മീഷനും കേന്ദ്ര വനിതാ കമ്മിഷനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്