Mission News
Mission News
Sunday, 07 Aug 2022 18:00 pm
Mission News

Mission News

റോഡുകൾ കൊല കളങ്ങൾ ആവരുതെന്നു ഹൈക്കോടതി.  ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്ന് കോടതി.റോഡ് അപകടങ്ങളിൽ പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ നിയമമില്ലേ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.      റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്

എത്രകാലം ഇതുകണ്ട് നിശബ്ദമായിരിക്കാൻ പറ്റും? കോടതി ചോദിച്ചൂ.  ദുരന്ത നിവാരണ നിയമ പ്രകാരം ന്ജില്ലാ കലക്ടർമാർ എന്ത് കൊണ്ട് റോഡുകളിലെ കുഴികൾ അടക്കാൻ നടപടിയെടുക്കുന്നില്ല .

അപകടങ്ങൾ സംഭവിക്കാനായി കാത്തിരിക്കുകയാണോ നടപടിയെടുക്കാനെന്ന് കോടതി.മഴയെ പഴിചാരി ദേശീയപാത അതോറിട്ടി
ഇന്ന് വൈകീട്ട് മൂന്നു മണിക്കകം കുഴികൾ അടച്ചു തീരുമെന്ന് ദേശീയപാത അതോറിറ്റി.അപകടങ്ങളിൽ ഉത്തരവാദിത്വമില്ലെന്ന് അതോറിറ്റി. 
ഉത്തരവാദിത്വം കരാർ കമ്പനികൾക്കാണെന്നു അതോറിറ്റി. അത്താണി അപകടത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ  കോടതി നിർദേശം.