Mission News
Mission News
Wednesday, 24 Sep 2025 18:00 pm
Mission News

Mission News

മനുഷ്യപ്പറ്റ് ഉയർത്തിയ സിനിമ
........................................
എ. സെബാസ്റ്റ്യൻ
.......................................
ഇരയാക്കപ്പെടുന്നവർ സമൂഹത്തിൽ തല താഴ്ത്തുകയും വേട്ടക്കാരൻ ഉയർത്തപ്പെടുകയും ചെയ്യുന്ന സഹാചര്യത്തെ എങ്ങനെ മറി കടക്കാം. ഇരകളുടെ പക്ഷം ചേർന്നു കൊണ്ട് എങ്ങനെ നീതി നടപ്പാക്കണം. നിയമം നൽകുന്ന പരിരക്ഷയ മറി കടന്ന് അധികാരം കൈയിലെടുത്ത് സമൂഹത്തിൻ്റെ കൃത്യമായ നീതി നടപ്പിലാക്കുമ്പോൾ ഇത് നിയമപരമല്ലല്ലോ എന്ന ചോദ്യം ഉയർന്നു വരാം. ശരിയുടെ പക്ഷം പിടിച്ചു കൊണ്ട് ചെയ്യേണ്ടി വരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യം തന്നെയാണ് ഉയർന്നു വരുന്നത്. നിങ്ങൾ നേരായ രീതിയിൽ പോയിട്ട് വേട്ടക്കാരന് എന്ത് സംഭവിച്ചു? 
 ടു ഡേ എന്ന ചെറിയ വലിയ സിനിമ കാഴ്ചക്കാരുടെ സിനിമയായിത്തീരുന്നത് ഇത് കൊണ്ട് മാത്രമാണ്. നീതി നടപ്പിലാക്കുമ്പോൾ മുൻപ് പിൻപ് ആലോചിക്കാതെ യുക്തമായത് ചെയ്യുക. നൂറ് ശതമാനം ശരിയെന്ന ബോധ്യത്തിൽ നിന്നും അത് നിയമപ്രകാരമാണോ? എന്ന ചോദ്യത്തിന് റിയാലിറ്റിയിൽ പ്രസക്തിയേറുമെങ്കിലും എല്ലാവരും ഒന്നായി ആഗ്രഹിക്കുന്നിടത്താണ് അത് ഉയർന്ന് നിൽക്കുന്നത്. 
 ഒരു വിഷയത്തെ സിനിമയിലേക്കാം, അപ്പോഴും ജനമനസ്സിൻ്റെ പക്ഷം ചേർന്നു കൊണ്ട് എല്ലാവരും ആസ്വദിക്കുന്നു എന്ന് മാത്രമല്ല, ഒന്ന് ചിന്തിപ്പിക്കാനും കഴിഞ്ഞിടത്താണ് രചനയും സംവിധാനവും നിർവ്വഹിച്ച തോമസ് മാളക്കാരൻ ക്രെഡിറ്റ്. കണ്ട് പോകുന്ന സിനിമയിൽ നിന്നും മനസ്സിൽ അവശേഷിപ്പിക്കുന്ന  സിനിമയായി തീരുന്നിടത്താണ് ടു ഡേയുടെ പ്രസക്തി. കഥാപാത്രങ്ങളായി മാറുന്നിടത്ത് നിന്നും ജീവിക്കുന്നിടമാണ് അഭിനയമെന്ന ബോധ്യം എല്ലാ നടി നടന്മാരും ഉൾക്കൊണ്ടു. പ്രത്യേകിച്ച് വില്ലനായ ജെയിംസ് പാറയ്ക്കൽ, എസ്.ഐ യായ ഐസക്ക്, ഇരയാക്കപ്പെട്ട കുട്ടി.
ഈ സിനിമ ഉയർത്തുന്ന ചോദ്യം തന്നെയാണ് സിനിമ മുന്നോട്ട് വെയ്ക്കുന്ന മനുഷ്യത്വം.