Mission News
Mission News
Tuesday, 23 Sep 2025 18:00 pm
Mission News

Mission News

 

*ആരോഗ്യപ്രവർത്തകർക്ക് അനുമോദനവുമായി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്*

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുമ്പളങ്ങിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. 
ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരം  നേടാൻ പള്ളുരുത്തി ബ്ലോക്കിനെ പ്രാപ്തരാക്കിയ ആശുപത്രി ജീവനക്കാർ,  ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനായാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി പരിപാടി  ഉദ്ഘാടനം ചെയ്തു. 

ആരോഗ്യ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങളായിരുന്നു പുരസ്കാരത്തിന്റെ  മാനദണ്ഡം.  ദേശീയതലത്തിൽ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരവും പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.

കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ് പരിപാടിയിൽ  അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, ജെൻസി ആൻ്റണി, മെഡിക്കൽ ഓഫീസർ ഡോ.സിൽസില അലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നിത സുനിൽ, കെ കെ ശെൽവരാജൻ, ഷീബ ജേക്കബ്, സിന്ധു ജോഷി, താരാ രാജു, സെക്രട്ടറി ഡി അജിത കുമാരി, ജെയ്സൺ ടി ജോസ് എന്നിവർ സംസാരിച്ചു.