Mission News
Mission News
Sunday, 21 Sep 2025 18:00 pm
Mission News

Mission News

*ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു*

കേരള സംഗീത നാടക അക്കാദമി മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് തിരശ്ശീല വീണു. സമാപന ദിവസം സ്വാതി രാജീവ്, എം.ടി. മൃൺമയി, നിർമുക്ത അരുൺ,മാനവിക മുരളി, മീനാക്ഷി നായർ,ഹിത ശശിധരൻ, സൃഷ്ടി ദേസാക്ഷി  സിധേന്ദ്ര ചൊക്കലിംഗം, നൃത്ത കലാഞ്ജലി എന്നിവർ യുവനർത്തക വിഭാഗത്തിൽ നൃത്തം അവതരിപ്പിച്ചു. പ്രൊഫഷണൽ നർത്തക വിഭാഗത്തിൽ രൂപശ്രീ മഹാപത്ര മഹാരി നൃത്തവും ഡോ.രതീഷ് ബാബു, ഷഫീകുദ്ദീൻ, ഷബന എന്നിവർ ഭരതനാട്യവും ദീപ കർത്ത കഥക്കും കലാമണ്ഡലം ശ്രീജ ആർ. കൃഷ്ണൻ മോഹനിയാട്ടവും ഡോ ചിന്ത രവി ബാലകൃഷ്ണ കുച്ചിപ്പുടിയും ഡോ. മോനിഷ ദേവി സാത്രിയ നൃത്തവും  അവതരിപ്പിച്ചു.കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലി, എറണാകുളം ജില്ല കേന്ദ്രകലാസമിതി എന്നിവരുടെ സഹകരണത്തോടെയാണ് അക്കാദമി ത്രിഭംഗി മധ്യമേഖല ദേശീയ  നൃത്തോത്സവം സംഘടിപ്പിച്ചത്