Mission News
Mission News
Friday, 19 Sep 2025 18:00 pm
Mission News

Mission News

*ത്രിഭംഗിയിലെ ട്രാൻസ്ജെൻഡർ  സൗന്ദര്യവുമായി തൻവി സുരേഷ്*

ത്രിഭംഗി ദേശീയ നൃത്തോത്സവ വേദിയിൽ ചുവട് വെയ്ക്കുമ്പോൾ, മനസ്സിൽ ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിൻ്റ സന്തോഷത്തിലായിരുന്നു ട്രാൻസ്ജെൻഡർ നർത്തകി തൻവി സുരേഷ്. ആ സന്തോഷവും ആത്മവിശ്വാസവും ഓരോ ചുവടിലും സ്പഷ്ടമായിരുന്നു.ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൽ നൃത്തം അവതരിപ്പിച്ച ഏക ട്രാൻസ്ജെൻഡർ ആണ് തൻവി. ഭരതനാട്യം കീർത്തനം  ആണ് അരങ്ങിൽ അവതരിപ്പിച്ചത്. കലാക്ഷേത്ര ഹരിപത്മൻ,കലാക്ഷേത്ര ദിവ്യ ഹരിപത്മൻ എന്നിവരാണ് തൻവിയെ നൃത്തം അഭ്യസിപ്പിച്ചത് 
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഭരതനാട്യം ബിരുദദാരി കൂടിയാണ് തൻവി സുരേഷ്. അക്കാദമിയുടെ ഈ  വേദി തൻ്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണെന്ന് തൻവി സുരേഷ് പറഞ്ഞു.
ഏഴാംക്ലാസ് മുതൽ നൃത്തരംഗത്ത്  സജീവമായി ഉള്ള തൻവി ഉദയംപേരൂർ  സ്വദേശിയാണ്. കലൈ അരസി ദേശീയ പുരസ്കാരം, സംസ്ഥാന സാമൂഹൃനീതി വകുപ്പിൻ്റെ മികച്ച നൃത്തപ്രതിഭയ്ക്കുള്ള തുടങ്ങിയ അംഗീകാരങ്ങൾ തൻവിക്ക്  ലഭിച്ചിട്ടുണ്ട്. ഭരതനാട്യം രണ്ടാംവർഷ ബിരുദാനന്തര വിദ്യാർത്ഥിയായ തൻവിയുടെ  സ്വപ്നവും നൃത്തരംഗത്ത് ഉയരങ്ങൾ കീഴടക്കുക എന്നതുതന്നെയാണ്