
അങ്കമാലി: അങ്കമാലിനഗരസഭ 24-ാംവാർഡിൽ ചർച്ച് നഗർ ഫസ്റ്റ് സ്ട്രീറ്റ് റോഡിൽ സി.എൻ-129 മുതൽ സി.എൻ-130 വരെയുള്ള ഭാഗം വളരെ ഇടുങ്ങിയതായിരുന്നു. ഈ വിഷയം ചർച്ച് നഗർ പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പറയുകയും ഈ ഭാഗത്തെ സ്ഥലം ഉടമയായ രാജൻ ഡൊമിനിക്കിനെ അറിയിക്കാൻ സഹോദരനായ മുൻസിപ്പൽ കൗൺസിലർ ബാസ്റ്റിൻ.ഡി.പാറയ്ക്കലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ ആവിശ്യം സ്ഥലംഉടമ അനുഭാവ പൂർവ്വം പരിഗണിക്കുകയും സൗജന്യമായി റോഡ് വികസനത്തിന് സ്വന്തംസ്ഥലം വിട്ടുതരികയും,സ്വന്തം ചിലവിൽ മതിൽ നിർമ്മാണം നടത്താൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. സൗജന്യമായി സ്ഥലം വിട്ട് തന്ന രാജൻ ഡൊമിനിക് പാറയ്ക്കലിനെ അങ്കമാലി നഗരസഭ ചെയർമാൻ അഡ്വ. ഷിയോപോൾ അനുമോദിച്ചു. ചർച്ച് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡാന്റി കാച്ചപ്പിള്ളി, മുൻസിപ്പൽ കൗൺസിലർ ബാസ്റ്റിൻ.ഡി.. പാറയ്ക്കൽ, സെക്രട്ടറി കുരിയച്ചൻ വടക്കുംഞ്ചേരി,ട്രഷറർ ജോർജ്.ജെ. കോട്ടയ്ക്കൽ, ടോമി സെബാസ്റ്റ്യൻIPS, മാർട്ടിൽ പോൾ തെറ്റയിൽ,വർഗീസ് തെറ്റയിൽ,ചെറിയാൻ പടയാട്ടിൽ, ടോമി.വി.മുണ്ടാടൻ, ജിസ്. പടയാട്ടിൽ, ഫ്രാൻസീസ് തച്ചിൽ, ഡേവിസ് പാത്താടൻ, രാജു കോട്ടയ്ക്കൽ, മാർട്ടിൻ കോട്ടയ്ക്കൽ, സിറിയക് ജോർജ്ജ്, മാത്തച്ചൻ പാലാട്ടിൽ എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളുംചർച്ച് നഗർഅംഗങ്ങളും പങ്കെടുക്കുകയും ചെയ്തു.