
കൊച്ചി സംസ്ഥാനത്തെ ആദ്യ സ്പോർട്സ് സിറ്റി കൊച്ചിയിലെ കറുകുറ്റിയിൽ സ്ഥാപിക്കും. ഔദ്യോഗിക പ്ര ഖ്യാപനവും നിർമാണോദ്ഘാടനവും 22-ന് കൊച്ചി ലെ മെറിഡിയൻ ഹോ ട്ടലിൽ നടക്കും.
സംസ്ഥാനത്തെ സ്റ്റുഡൻ്റ്സ് വേൾഡ് കപ്പ് കൗൺസിലിൻ്റെ മേൽനോട്ടത്തിൽ നാഷണൽ സ്റ്റുഡന്റ്സ് വേൾഡ് കപ്പ് ഫെഡറേഷന്റെ അഫിലിയേഷനോടു കൂടിയാണ് സ്പോർട്സ് സിറ്റിക്ക് തുട ക്കം കുറിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്റർ മാത്രം ദൂരത്തിൽ 25 ഏക്കറിലാണ് സ്പോർട്‌സ് സിറ്റി സ്ഥാ പിക്കുന്നത്. സ്പോർട്സ് സിറ്റിയിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ അന്താ രാഷ്ട്ര നിലവാരമുള്ള റെസിഡെൻഷ്യൽ സ്പോർട്സ് സ്‌കൂൾ, ഇൻഡോർ സ്റ്റേഡിയം, സ്റ്റുഡൻറ്സ് വേൾഡ് കപ്പിൻ്റെ മത്സരങ്ങൾ നടത്തുന്നതിന് അനു യോജ്യമായ അന്താരാഷ്ട്ര സ്റ്റേഡിയം, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിങ് പൂൾ, അത്ലറ്റിക് സ്റ്റേഡിയം തുടങ്ങിയവ ഉണ്ടാകും
.
അതിഥികൾക്ക് താമസത്തിനായി നൂറോളം കോട്ടേജുകളും ഇരുന്നൂറോ ളം സർവീസ് അപ്പാർട്ട്മെൻ്റുകളും രൂ പകല്പന ചെയ്തിട്ടുണ്ട്. സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനായി മെംബർഷി പ്പ് നൽകും. തിങ്കളാഴ്ച അഞ്ചിന് കൊച്ചി ലെ മെറിഡിയൻ ഓഡിറ്റോറിയത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും എസ്‌ഡബ്ല്യുസിസി മുൻ ചീഫ് പേട്ര നുമായ ജസ്റ്റിസ് ദിനേശ് മഹേശ്വരി സ്പോർട്സ് സിറ്റിയുടെ നിർമാണം ഉദ്ഘാടനം ചെയ്യും. എസ്ഡബ്ല്യുസി സി നാഷണൽ പ്രസിഡന്റും സുപ്രിം കോടതിയിലെ സീനിയർ അഭിഭാഷക ക്ഷനാകും. മാലദ്വീപ് കായിക-ഫിറ്റ്നറുമായ അരുണോശ്വർ ഗുപ്ത അധ്യ സ് മന്ത്രി അബ്ദുല്ല റാഫി ലോഗോ പ്രകാശനം ചെയ്യും. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ സന്താന കൃ ഷ്ണൻ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ എസ്‌ഡ ബ്ല്യൂസിസി പ്രതിനിധികൾ, കായിക പുരസ്‌കാര ജേതാക്കൾ എന്നിവർ പങ്കെ ടുക്കും. കായികരംഗത്തുനിന്ന് പത്മ ശ്രീ, അർജുന, ധ്യാൻചന്ദ് അവാർഡു കൾ കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിക്കും.