Mission News
Mission News
Wednesday, 17 Sep 2025 18:00 pm
Mission News

Mission News

*MC റോഡിൽ അങ്കമാലി വേങ്ങൂരിൽ ലോറിയും, സ്വകാര്യ ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. പരിക്കേറ്റവർ അങ്കമാലി LF ആശുപത്രിയിൽ    പ്രാഥമിക ചികിത്സ തേടി. അപകടത്തിൽ പരിക്കേറ്റ കോതമംഗലം സ്വദേശിനി റോസ് ക്രിസ്റ്റീൻ എന്നയാളെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കും.*

ഇന്ന് രാവിലെ 8.15 ഓടെ MC റോഡിൽ വേങ്ങൂർ വിശ്വജ്യോതി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. കാലടി ഭാഗത്ത് നിന്നും അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേദിശയിൽ വരികയായിരുന്ന ലോറി ഓവർടേക്ക് ചെയ്ത് സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ആളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിന് പുറകിൽ ഇടിക്കുകയായിരുന്നു. ബസിൽ സഞ്ചരിച്ചിരുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പ്രതിഷ്, അലൻ ജോർജ്ജ്, റോസ് ക്രിസ്റ്റീൻ, പ്രകാശൻ K.K, അനന്തു രാജൻ, രേഷ്മ മോഹനൻ, അനിറ്റ ജോർജ്ജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ റോസ് ക്രിസ്റ്റീൻ ഒഴികെ ബാക്കിയുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സാരമായി പരിക്കേറ്റ കോതമംഗലം സ്വദേശിയായ റോസ് ക്രിസ്റ്റിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കും. അങ്കമാലി വിശ്വജ്യോതി സ്കൂളിലെ അധ്യാപികയാണ് റോസ് ക്രിസ്റ്റീൻ. അങ്കമാലി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.