
അങ്കമാലി : കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിന് സെപ്തംബർ 19 ന് അങ്കമാലിയിൽ തുടക്കമാകും. ത്രിദിന നൃത്തോത്സവം അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നൽ നൃത്തശില്പശാലയും യുവനർത്തകരുടെയും പ്രൊഫഷണൽ നർത്തകരുടെയും അവതരണങ്ങളും അടങ്ങുന്നതാണ് നൃത്തോത്സവം പ്രശസ്‌ത നർത്തകിയും നൃത്താ ധ്യാപികയുമായ ചിത്ര സുകുമാരൻ ആണ് ഫെസ്റ്റിവൽ ഡയറക്ടർ. സെപ്‌തംബർ 19 ന് വൈകീട്ട് അഞ്ചുമണിക്ക് അക്കാദമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ആമുഖഭാഷണം നടത്തും പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സ്വാഗതസംഘം ചെയർപേഴ്സൺ അഡ്വ. കെ. കെ. ഷിബു അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി, റോജി.എം.ജോൺ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അങ്കമാലി നഗരസഭ ചെയർപേഴ്‌സൺ അഡ്വ.ഷിയോ പോൾ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ്ചാൻസിലർ ഡോ.കെ.കെ.ഗീതാകുമാരി, മുൻമന്ത്രി അഡ്വ.ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി ജെ ജോയി, അഡ്വ. കെ. അരുൺകുമാർ, സഹീർ അലി, കെ.പി റെജീഷി, അഡ്വ. വി. കെ. ഷാജി, ടി.വൈ. ഏല്യാസ്, പോൾ ജോവർ എന്നിവർ സംസാരിക്കും. അക്കാദമി നിർവ്വാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ് സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ടോണി പറമ്പി നന്ദിയും പറയും. കൾച്ചറൽ സൊസൈറ്റി ഓഫ് അങ്കമാലിയുടെയും എറണാകുളം ജില്ല കേന്ദ്രകലാസമിതിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തിഭംഗി : മൂന്ന് നാൾ,11 വ്യത്യസ്‌ത നൃത്തരൂപങ്ങൾ, 51 രംഗാവതരണങ്ങൾ
കേരള സംഗീത നാടക അക്കാദമി സെപ്‌തംബർ 19 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ത്രിഭംഗി ദേശീയ നൃത്തോത്സവത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 വ്യത്യസ്‌ത നൃത്തരൂപങ്ങളുടെ 51 രംഗാവതരണങ്ങൾ അരങ്ങേറും, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, ഒഡെീസ്സി ആന്ധ്രനാട്യം, മണിപ്പൂരി, പെരണിനൃത്തം, മഹാരിനൃത്തം, കഥക്, സാത്രിയ എന്നീ നൃത്തങ്ങളാണ് അരങ്ങേറുക. ഈ ദിവസങ്ങളിൽ ഉച്ച്യ്ക്ക് മൂന്ന് മുതൽ വൈകീട്ട് അഞ്ചുവരെ തിരഞ്ഞെടുക്കപ്പെട്ട യുവനർത്തകരുടെ നൃത്താവതരണവും വൈകീട്ട് ആറുമുതൽ പ്രൊഫഷണൽ നർത്തകരുടെ നൃത്താവതരണവുമാണ് നടക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവത്തിൻ്റെ ഭാഗമായി സെപ്‌തംബർ 20 നും 21 നും അങ്കമാലി എ.പി കുര്യൻ സ്മാരക സി.എസ്.എ ഓഡിറ്റോറിയത്തിൽ നൃത്തശില്‌പശാല സംഘടിപ്പിക്കും, ശില്പശാലയുടെ ഭാഗമായി സോദാഹരണ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. സെപ്‌തംബർ 20 ന് രാവിലെ 9.30 മുതൽ ഉച്ചവരെകലാമണ്ഡലം സംഗീത, ബി.ആർ. വിക്രം കുമാർ, കലാമണ്ഡലം ശ്രീരംഗ്, മൈഥിലി, സായ് വെങ്കടേഷ് എന്നിവർ സോദാഹരണപ്രഭാഷണങ്ങൾ നടത്തും.
സെപ്തംബർ 21 ന് രാവിലെ 9.45 മുതൽ ഡോ. ശാലിനി ഹരികുമാർ, അനുപമ മോഹൻ, തൃപ്പുണ്ണിത്തുറ കൃഷ്‌ണദാസ് എന്നിവർ സോദാഹരണപ്രഭാഷണങ്ങൾ നടത്തും. തുടർന്ന് ശില്‌പശാലയിലെ അംഗങ്ങളെ ഉൾപ്പെടുത്തി നൃത്തശില്പ്‌പം അരങ്ങേറും.
ഒന്നാംദിനം :സുജാത മഹാപത്രയും ലോഖ ചന്ദ്രശേഖർ റെഡ്ഡിയും
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ത്രിഭംഗി മധ്യമേഖല ദേശീയ ന്യത്തോത്സവത്തിന്റെ്റെ ഒന്നാംദിനം സെപ്‌തംബർ 19 ന് വൈകീട്ട് ആറിന് സുജാത മഹാപത്ര ഒഡീസ്സി അവതരിപ്പിക്കും. തുടർന്ന് അപർണ വിനോദ് മേനോൻ ഭരതനാട്യവും ഡോ.ആർ.എൽ.വി. രാമകൃഷ്‌ണൻ മോഹിനിയാട്ടവും ലോഖ ചന്ദ്രശേഖർ റെഡ്ഡി ആന്ധ്രനാട്യവും ഡോ. ടാനിയ ചക്രബർത്തി, സൻലിപ്റ്റ കുൺടു എന്നിവർ മണിപ്പൂരിയും ധനുഷ്യ സന്യാൽ മോഹിനിയാട്ടവും അവതരിപ്പിക്കും.
ഉച്ചയ്ക്ക് മൂന്ന് മണി മുതൽ അഞ്ചുവരെ യുവനർത്തകരായ കല്യാണി മേനോൻ ഹരികൃഷ്ണൻ, നിരഞ്ജന മേനോൻ, കാർത്തിക ദേവദാസ്, നീരജ് വി.എസ്., പൂജ ഒ., അനഘ ഷാജി, രാജേഷ്കുമാർ വി. എന്നിവർ നൃത്തം അവതരിപ്പിക്കും. രാമമംഗലം ഷട്‌കാല ഗോവിന്ദ മാരാർ സ്‌മാരക കലാസമിതിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കും
രണ്ടാംദിനം : പെരണിനൃത്തം
നൃത്തോത്സവത്തിന്റെ രണ്ടാംദിനം സെപ്തംബർ 20 ന് ഉച്ചയ്ക്ക് മൂന്ന് മുതൽ വൈകീട്ട് അഞ്ചുവരെ യുവനർത്തകരായ അഞ്ജലി വി.കൃഷ്ണ, നിശ്രയ വരലക്ഷ്‌മി, സൗഭാഗ്യ ഗൗരി, പൃഥി ജന, തൻവി സുരേഷ്, അപർണ ശർമ (ഗ്രൂപ്പ്),സാത്വിക ഇ.എസ്. എന്നിവർ നൃത്തം അവതരിപ്പിക്കും. വൈകീട്ട് ആറുമുതൽ പ്രൊഫഷണൽ നർത്തകരായ സിറാജുദ്ദീനും സംഘവും പെരണിനൃത്തവും ആർ.എൽ.വി.ആനന്ദൻ, ബദരി ദിവ്യ ഭൂഷൺ എന്നിവർ ഭരതനാട്യവും, അനുപമ മേനോൻ, കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്നിവർ മോഹിനിയാട്ടവും സന്നിധ രാജസാഗി കുച്ചിപ്പുടിയും സദനം റഷീദ് കേരളനടനവും അവതരിപ്പിക്കും.
മൂന്നാംദിനം : മഹാരിനൃത്തവും കഥക്കും സാത്രിയയും
നൃത്തോത്സവത്തിൻ്റെ സമാപനദിനമായ സെപ്‌തംബർ 21 ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സ്വാതി സജീവ്, സൃഷ്ടി ദേസാക്ഷി സിധേന്ദ്ര ചൊക്കലിംഗം,എം.ടി.മൃൺമയി, നിർമുക്ത അരുൺ, മാളവിക മുരളി, മീനാക്ഷി നായർ, ഹിത ശശിധരൻ, നൃത്ത കലാഞ്ജലി എന്നിവർ നൃത്തം അവതരിപ്പിക്കും.വൈകീട്ട് ആറുമുതൽ രൂപശ്രീ മഹാപത്ര മഹാരിനൃത്തവും ഡോ.രതീഷ് ബാബു, ഷഫീകുദ്ദീൻ, ഷബന എന്നിവർ ഭരതനാട്യവും ദീപ, കർത്ത കഥക്കും ഡോ.ചിന്ത രവി ബാലകൃഷ്‌ണ കുച്ചിപ്പുടിയും, കലാമണ്ഡലം ശ്രീ. ആർ.കൃഷ്ണൻ മോഹിനിയാട്ടവും ഡോ. മോനിഷ ദേവി സാത്രിയയും അവതരിപ്പിക്കും.
മന്ത്രി പി.രാജീവ് അഭിസംബോധ ചെയ്യും
കേരള സംഗീത നാടക അക്കാദമി സെപ്‌തംബർ 19 മുതൽ 21 വരെ അങ്കമാലിയിൽ സംഘടിപ്പിക്കുന്ന ത്രിഭംഗി ദേശീയ നൃത്തോത്സവം മധ്യമേഖല യെ അഭിസംബോധന ചെയ്‌ത് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സംസാരിക്കും