Mission News
Mission News
Tuesday, 16 Sep 2025 00:00 am
Mission News

Mission News

 

*അങ്കമാലി കൊടുങ്ങല്ലൂർ ബൈപ്പാസ് പദ്ധതി DPR നടപടികൾ ആരംഭിച്ചു…. അങ്കമാലി- കുണ്ടന്നൂർ 3A പുനർവിഞ്ജാപനം ഉടൻ............ബെന്നി ബഹനാൻ എം പി*
ദേശീയപാത 544  ദേശീയപാത 66 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന അങ്കമാലി കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിന്‍റെ  വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി കേന്ദ്ര ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ബെന്നി ബഹനാൻ എംപിയെ അറിയിച്ചു.
ദേശീയപാത 66ലൂടെ  കൊച്ചിഎയർപോർട്ടിലേക്കുള്ള യാത്രക്കാർക്കും തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനമാകുന്ന പദ്ധതിയാണ് അങ്കമാലി കൊടുങ്ങല്ലൂർ ബൈപ്പാസ്      കൊടുങ്ങല്ലൂർ നിന്നും അങ്കമാലിയിൽ എത്തി നിർദിഷ്ട അങ്കമാലി കുണ്ടന്നൂർ എറണാകുളം ബൈപ്പാസിൽ പ്രവേശിച്ച് എറണാകുളം പട്ടണത്തിന്‍റെ തിരക്കുകളും ഗതാഗത കുരുക്കുകളും ബാധിക്കാതെ ദീർഘദൂര യാത്രകൾ  സുഗമമാക്കുന്നതിനുവേണ്ടിയാണ് 20 കിലോമീറ്റർ ദൈർഘ്യം വരുന്ന അങ്കമാലി കൊടുങ്ങല്ലൂർ ബൈപാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള നിവേദനം ബെന്നി ബഹനാൻ എംപി കേന്ദ്ര ഗതാഗത മന്ത്രിക്ക് നൽകിയത്. നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലി കൊടുങ്ങല്ലൂർ ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബെന്നി ബഹനാൻ എംപിയെ രേഖാമൂലം അറിയിച്ചു. അതോടൊപ്പം അങ്കമാലി കുണ്ടന്നൂർ എറണാകുളം ബൈപ്പാസ് പദ്ധതിയുടെ 3D നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ 3A നോട്ടിഫിക്കേഷൻ  കാലഹരണപെട്ടത് അടിയന്തരമായി പുനർവിജ്ഞാപനം ചെയ്യണമെന്ന് എം പി കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിയോട് ആവശ്യപെട്ടതിന്‍റെ അടിസ്ഥാനത്തിൽ എത്രയും വേഗം 3A നോട്ടിഫിക്കേഷൻ നടപടികൾ ഉണ്ടാകുമെന്നും ബെന്നി ബഹനാൻ എംപി അറിയിച്ചു.