
വെളിയംങ്കോടിൻ്റെ ഡി.എൻ.എ പ്രകാശനം ചെയ്തു.
തൃശ്ശൂർ ഡോ അബ്ദുൾ അസീസിൻ്റെ രണ്ടാമത്തെ കഥാസമാഹാരമായ വെളിയംങ്കോടിൻ്റെ ഡി.എൻ.എ കവി സച്ചിദാനന്ദൻ അശോകൻ ചരുവിലിന് നല്കി പ്രകാശനം ചെയ്തു. നാടിൻ്റെ ജനിതക പാരമ്പര്യങ്ങളിലേക്കും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥകളിലേക്കും അനുഭവങ്ങളിലേക്കും അനായാസേന കടന്നു പോകുന്ന ഒരു എഴുത്തുകാരൻ്റെ അനുഭവസാക്ഷ്യമാണ് വെളിയങ്കോടിൻ്റെ ഡി..എൻ.എ.സാമൂഹ്യ പ്രവർത്തകഷാജി റമനാഫ് അദ്ധ്യക്ഷത വഹിച്ചു.പി.ബാലചന്ദ്രൻ എം.എൽ എഴുത്തുകാരായ .കെ .ജയരാജൻ, ശശി കളരിയേൽ, അനു വർഗീസ്, ഫൈസൽ ബാവ ,ഡോ അബ്ദുൾ അസിസ്, സുനിത, ഷാജി ത എന്നിവർ സംസാരിച്ചു.