
അങ്കമാലി : എൽ.എഫ് ആശുപത്രിയ്ക്ക് സമീപം തച്ചിൽ ടവറിൽ പ്രവർത്തനം ആരംഭിച്ച " ന്യൂസ് ക്ലബ് അങ്കമാലി "യുടെ ഓഫീസ് ഉദ്ഘാടനം റോജി. എം. ജോൺ എം.എൽ എ നിർവഹിച്ചു.
തുടർന്നു രുഗ്മണി ഹോട്ടലിൽക്ലബിൻ്റെ ആദ്യ പരിപാടിയായി ആദരവ് 2025 നടത്തുകയുണ്ടായി. ആദരവ് 2025പൊതുപരിപാടി മുൻമന്ത്രി ജോസ് തെററയിൽ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചനും ആമുഖ പ്രഭാഷണം ഡോ:സുരേഷ് മൂക്കുന്നൂർ നടത്തി. ആദരവിൽ സാമൂഹ്യ സേവനം നടന്നുന്ന 25 സംഘടനകളെ ആദരിച്ചു. ചാർളി പോൾ, രാജീവ് വർമ്മ, കറുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശികുമാർ എന്നിവർ സംസാരിച്ചു. കൂടാതെ അങ്കമാലിയിലെ പ്രമുഖ നിരവധി വ്യക്തികൾ പങ്കെടുത്തു.