Mission News
Mission News
Wednesday, 10 Sep 2025 18:00 pm
Mission News

Mission News


തൃശ്ശൂർ: കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യം എഴുതിയത് കാറൽ മാക്സ് അല്ലെന്നും ഈ ശാവാസ്യോപനിഷത്ത് എഴുതിയ ഋഷി ആണെന്നും സി.രാധാകൃഷ്ണൻ പറഞ്ഞു. ഉപനിഷത്തിനുള്ള തിനപ്പുറം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വിലോ മൂലധനത്തിലോ ഇല്ല ലോകത്തിലെ ധനസമ്പാദ്യം ആരുടെതാണെന്ന ചോദ്യം ഉണ്ടായതും ധനം എല്ലാവർക്കും പങ്കുവെച്ച് അനുഭവിക്കേണ്ടതാണെന്നും ഉപനിഷത്ത് പറഞ്ഞു വെച്ചതാണ്. മാനിഫെസ്റ്റോ യും മൂലധനവും മുന്നോട്ട് വെക്കുന്ന ആശയം നല്ലതെങ്കിലും മാർഗം പിഴച്ചു പോയതാണ് കമ്യൂണിസത്തിൻ്റെ അ പ ച യ ത്തിൻ്റെ കാരണം.തൃശ്ശൂർ ടൗൺ ഹാളിൽ ബാലഗോകുലം ജന്മാഷ്ടമി പുരസ്ക്കാരം ശ്രീകുമാരൻ തമ്പിയിൽ നിന്ന് ഏറ്റുവാങ്ങിയതിന് ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനം ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു.പതിനേഴ് വയസ്സിൽ എഴുത്തിൻ്റെ ലോകത്തിലേക്ക് കടക്കുകയും ആസ്ട്രോ ഫിസിക്സിൽ ഉന്നത വിജയം കൈവരിച്ച് മനുഷ്യനെ ജീവിക്കാൻ പഠിപ്പിക്കാൻ ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിക്കണമെന്ന് സിദ്ധാന്തിച്ച എഴുത്തുകാരാനാണ് സി.രാധാകൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു. ഡോ ലക്ഷ്മി കുമാരി അദ്ധ്യക്ഷത വഹിച്ചു.സ്വാമി ചിദാനന്തപുരി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ ഹരിന്ദ്രൻ മാസ്റ്റർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. പി.വി കൃഷ്ണൻ നായർ, പി.കെ വിജയരാഘവൻ, ആർ പ്രസന്നകുമാർ, എൻ സുബ്രമണ്യ ശർമ്മ, വി.എൻ ഹരി എന്നിവർ സംസാരിച്ചു.