Mission News
Mission News
Tuesday, 09 Sep 2025 18:00 pm
Mission News

Mission News

ആലുവ: ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടുള്ള മുനിസിപ്പൽ അധികാരികളുടെ അതിക്രമത്തിനെതിരെ SNDP പ്രതിഷേധം

ആലുവ മുനിസിപ്പൽ അധികാരികൾ ശ്രീനാരായണീയ പ്രസ്ഥാനങ്ങളോടും സ്ഥാപനങ്ങളോടും നടത്തിയതായി ആരോപിക്കപ്പെടുന്ന അതിക്രമ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് SNDPയുടെ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും, സംഘടനയുടെ നിലപാട് കേൾക്കുകയും ചെയ്തു.

ബി.ജെ.പി. നേതാക്കൾ ആയ എ. സെന്തിൽകുമാർ, എം. യു. ഗോപു കൃഷ്ണൻ, പ്രദീപ് പെറുംപടന്ന, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, എ. സി. സന്തോഷ് എന്നിവർ ആശ്രമത്തിൽ എത്തി SNDP പ്രതിനിധികളുമായി ചർച്ച നടത്തി.

ചർച്ചക്ക് ശേഷം ബി.ജെ.പി. പ്രതിനിധികൾ SNDPയുടെ പ്രതിഷേധത്തിന് പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ സമൂഹ ത്തിന്റെ ഉന്നമനത്തിനും മത സൗഹൃദത്തിനും നൽകിയ സംഭാവനകൾ നിരന്തരം അംഗീകരിക്കപ്പെടേണ്ടതാണ് എന്നും, സംഘടനയ്‌ക്കെതിരായ അന്യായമായ ഇടപെടലുകൾ അംഗീകരിക്കാനാകില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

SNDPയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട് സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയങ്ങൾ തയ്യാറാക്കുന്നതായും അറിയിച്ചിട്ടുണ്ട്.