Mission News
Mission News
Tuesday, 09 Sep 2025 00:00 am
Mission News

Mission News

കൊച്ചി: വിവാഹത്തിന് സമ്മാനമായി  നൽകിയ ഒന്നേകാൽ കിലോ സ്വർണവും. കാറു വാങ്ങാൻ നൽകിയ 40 ലക്ഷം രൂപയും വിവാഹമോചനത്തിന് ശേഷം നൽകാമെന്ന ഉറപ്പ് പാലിക്കാതെ മുൻ ഭർത്താവും സഹോദരനും അവരുടെ മാതാപിതാക്കളും ചേർന്ന് വിശ്വാസ വഞ്ചനനടത്തി യെന്നാരോപിച്ച് അമേരിക്കൻ മലയാളി കുടുംബo പോലീസിൽ പരാതി നൽകി. കൊല്ലം തിരുമുല്ലവാരം സ്വദേശികളും  ആർട്ടെക്ക് ലേക്ക് പാലസിലെ ഫ്ലാറ്റ് 5/ A യി ൽ താമസക്കാരുമായ ശശികുമാർ, ഭാര്യ സന്ധ്യ ശശികുമാർ, മകൻ നരേഷ് നാരാ യൺ. ഇയാളുടെ സഹോദരൻ രുപേഷ് പിള്ള എന്നിവർക്കെതിരെയാണ് ആലുവ സ്വദേശിനിയും കുടുംബവും പോലീസിൽ പരാതി നൽകിയിരിക്കുന്നത് വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുകയും ജോലിയുണ്ടെന്ന് തെറ്റിദ്ധരി പ്പിച്ചുമാണ് ഇയാളുടെ മാതാപിതാക്കൾ യുവതിയുടെ വീട്ടുകാരുമായി വിവാഹം  ഉറപ്പിച്ച് നടത്തിയതെന്നും പരാതിയിൽ പറ യുന്നു.  വിവാഹത്തിലൂടെ അമേരിക്കയിൽ ഗ്രീൻകാർഡ് പൗരത്വം സമ്പാദിക്കുകയും ചെയ്തു. ഇതു കൂടാത  വിവാഹം കഴിഞ്ഞ് ഉടനെ വധുവിന് വീട്ടുകാർ സമ്മാന മായി നൽകിയ ഒന്നേകാൽ കിലോ സ്വർണ്ണം നരേഷിൻ്റെ അമ്മ കൈക്കലാക്കുക യും ഭർത്താവും സഹോദരനും ചേർന്ന് ശാരീരികമായും മാനസികമായും പീഡന വും ആരംഭിച്ചു. ആലുവയിൽ പെൺകുട്ടി യുടെ കുടുംബത്തിനുള്ള കോടികൾ വില മതിക്കുന്ന വീട് മകന്റെ പേരിൽ നൽകണ മെന്നാവശ്യപെട്ടായിരുന്നു ഭർതൃ വീട്ടുകാ രുടെ പീഡനം. വീടു നൽകാൻ പെൺകു ട്ടിയുടെ വീട്ടുകാർ തയാറാകാത്തതും  ഇവർക്ക് പെൺകുട്ടിയോടുള്ള വിരോധത്തിന് കാരണമായി. ഒടുവിൽ ഇരുകൂട്ടരും വിവാഹ മോചനത്തിലെത്തുകയായിരുന്നു.  അമേരിക്കയിൽ വച്ചായിരുന്നു വിവാഹ മോചനം. ആ സമയത്ത് സ്വർണ്ണം തരാനുള്ള കാര്യം അവിടത്തെ കോടതിയിൽ പറയേണ്ടന്നുo പറഞ്ഞാൽ പ്രശ്നമാകുമെന്നും സ്വർണ്ണം നാട്ടിൽ തരാമെന്നും നരേഷ് 
പെൺകുട്ടിയോടു പറയുന്ന ശബ്ദരേഖ പുറ ത്തു വന്നിട്ടുണ്ട്. കൂടാതെ വിവാഹ മോച നത്തിനു ശേഷം ശശികുമാർ പെൺകുട്ടി യുടെ മാതാവിനോട് സ്വർണ്ണം നിയമ  നടപടികളിലുടെ നിങ്ങൾ വാങ്ങിച്ചോഎന്നു പറയുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇതിൽ നിന്നും ഇവർ  പെൺ 
കുട്ടിക്ക് സ്വർണ്ണം നൽകാനുണ്ടന്നുള്ളത് ഉറപ്പായിരിക്കുകയാണ്. ഇതിനിടെ നരേഷ് നാരായണൻ അമേരിക്കൻ ഗ്രീൻ കാർഡി ന്റെ പേരിൽ മറ്റൊരു വിവാഹം കഴിച്ചു.ഇതും വലിയ രീതിയിൽ സ്വർണ്ണം വാങ്ങിയാണ് കഴിച്ചതെന്നാണ് പുറത്തു വരുന്ന വിവരം., ശശികുമാറും ഭാര്യയും ഇപ്പോൾ  താമസിക്കുന്ന ഫ്ലാറ്റ് ഈ സ്വർണം വിറ്റ് വാങ്ങി യതാണെന്ന് സംശയിക്കുന്നു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും സംസാരിക്കാൻ ചെന്നാൽ ശശികുമാർ  ഗുണ്ടകളെ ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനിടെ രണ്ടാമത്തെ 
മകനെയും വലിയ തുകയും സ്വർണവും  വാങ്ങി വിവാഹംകഴിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. എല്ലാവരോടും മൂത്ത മകൻ അമേരിക്കയിൽ ഗ്രീൻ കാർഡുള്ളവനാണ് എന്നു പറഞ്ഞാണ് വിവാഹം ആലോചിക്കു ന്നത്. ശശികുമാറിൻ്റെയും ഭാര്യയുടെയും ചില സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇതിനകം കേന്ദ്ര എൻഫോഴ്സ്മെൻ്റ് വി ഭാഗം അന്വേഷണം ആരംഭിച്ചതായും സൂ ചനയുണ്ട്.