Mission News
Mission News
Wednesday, 03 Sep 2025 00:00 am
Mission News

Mission News

കൊച്ചി: യജമാനൻ കണ്ണുരുട്ടിയാൽ പേടിച്ചോടുന്നവരായിരിക്കരുത് മാധ്യമ പ്രവർത്തകരും മാധ്യമ സംഘടനകളും എന്ന് മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ നാഷണൽ പ്രസിഡൻ്റ് അജിതാ ജയ് ഷോർ, കേരളത്തിൽ അക്രഡറേഷൻ എന്ന പട്ടവും ആലങ്കാരികതയും ഇല്ലാത്ത നിരവധി മാധ്യമ പ്രവർത്തകർ ഉള്ള നാടാണ്, കൃഷിക്കാർ മുതൽ ഭരണചക്രം തിരിക്കുന്നവർ വരെ തൊഴിലില്ലാത്തവരും തൊഴിൽ നൽകുന്നവരും വരെ അങ്ങനെ സമസ്ത മേഖലകളിലുള്ളവർ അവരുടെ വിഷമതകൾ ആദ്യം എത്തിക്കുന്നത് പ്രാദേശിക ലേഖകർ, സ്ട്രിംഗർ എന്ന ഓമനപ്പേരിൽ തൊഴിലിൽ യാതൊരു സംരക്ഷണവുമില്ലാതെ മഴയും വെയിലും സഹിച്ച് ഓടിനടന്ന് വാർത്ത സമാഹരികുന്നവർ തുടങ്ങി സാങ്കേതിക രംഗത്തും വരെ രാപകൽ കഷ്ടപ്പെടുന്നവരുടെ കാര്യത്തിൽ ഏതൊരു സർക്കാർ വന്നാലും യാതൊരു വിധ അനുകൂല സാഹചര്യങ്ങളും താങ്ങാവാതെ ജോലി ചെയുന്ന മാധ്യമ പ്രവർത്തകർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് ആത്മാഭിമാനം ഒന്നുകൊണ്ട് മാത്രമാണ്, ഉത്സവകാലങളിൽ ഭരണ സിരാ കേന്ദ്രങ്ങളിൽ പട്ടിണിസമരം നടത്തുന്നവരുടെ കാര്യം സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്താൻ പാടുപെടുന്ന മാധ്യമ പ്രവർത്തകൻ പട്ടിണിയാണൊ ഭക്ഷണം കഴിച്ചോ ശമ്പളം കിട്ടിയോ എന്നൊന്നും ആരും ചോദിക്കാറില്ല അത് അന്വേഷിക്കാനുള്ള ധാർമികത സർക്കാരിൻ്റെ സൗജന്യം വാങ്ങി കുഴലൂത്ത് നടത്തുന്ന സംഘടന ഭാരവാഹികൾ ചെയ്യാറുമില്ല, അതിനാൽ MJWU, ആവശ്യപ്പെടുകയാണ് പൊതു സമുഹത്തിൻ്റെ പട്ടിണിയെ കുറിച്ച് വിളിച്ചു പറയുന്നവർ പട്ടിണി കിടക്കാൻ അവസരം ഉണ്ടാക്കരുതെന്നു, അതിനാൽ മംഗളം പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് അവരുടെ ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ സർക്കാരും പൊതു സമൂഹവും എത്രയും പെട്ടെന്ന് ഇടപെടണമെന്ന് മാധ്യമ മേഖലയിൽ ദേശീയ തലത്തിൽ തന്നെ പ്രവർത്തിക്കുന്ന മീഡിയ ആൻ്റ് ജേർണലിസ്റ്റ് യൂണിയൻ ആവശ്യപ്പെടുകയാണ് ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകരും മനുഷ്യരാണ് അവർക്കും കുടുംബമുണ്ട് എന്ന മുദ്രാവാക്യവുമായി  സെക്രട്ടറിയേറ്റ് നടക്കൽ ഏകദിന സമരം സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചിരിക്കയാണ്