Mission News
Mission News
Saturday, 30 Aug 2025 00:00 am
Mission News

Mission News

*അങ്കമാലി നഗരസഭ കിഴക്കേ അങ്ങാടി വാർഡിൽ “വയോമിത്രം” കൂട്ടായ്മയുടെ ഓണാഘോഷം നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ  ഉദ്ഘാടനം ചെയ്തു.* 
*മനോഹരമായ അത്തപ്പൂക്കളവും, അണിഞ്ഞൊരുങ്ങി വന്ന മാവേലി മന്നനും ചടങ്ങുകൾക്ക് കൊഴുപ്പേകി.*  *ആഘോഷത്തോടനുബന്ധിച്ച് ശാന്തി ഭവനിലെ വിദ്യാർത്ഥികൾക്ക് ഓണപ്പുടവ സമ്മാനിക്കാനുള്ള തുക ജോയി പഞ്ഞിക്കാരൻ സംഭാവന നൽകി. ഓണക്കാല സ്മരണകൾ ഉണർത്തിയ ഓണപ്പാട്ടുകളും  മദേഴ്‌സ് റൈസ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും എല്ലാവരെയും സംതൃപ്തരാക്കി.*  
*നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ  ലക്‌സി ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ടി  പൗലോസ്, ഡോ. ആർദ്ര പി. പ്രസന്നൻ, സിസ്റ്റർ അംബിക, വെറോണിക്ക ടീച്ചർ,  ബേബി വർഗീസ് അച്ചായി, സിസ്റ്റർ രമ്യ, വർഗീസ് അച്ചായി, ജേക്കബ് തെറ്റയിൽ, ദേവസ്സി പടയാട്ടിൽ, ലോറൻസ് ചാതേലി, എം കെ ഷൈലജ, എ സി ആനന്ദ്  എന്നിവർ സംസാരിച്ചു.*