
അങ്കമാലി അർബൻ സഹകരണ സംഘത്തിൻ വഞ്ചിക്കപ്പെട്ട നിക്ഷേപകരുടെ പട്ടിണിസമരവും സർവ്വകക്ഷി സംഗമവും
അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘത്തിൻ വഞ്ചിക്കപ്പെട്ട നിക്ഷേപകർ സെപ്റ്റംബർ 2 ന് സംഘത്തിൻ്റെ അങ്കമാലിയിലുള്ള ഹെഡാഫീസിനു
മുന്നിൽ പട്ടിണിസമരവും സർവ്വകക്ഷി സംഗമവും നടത്താൻ സംരക്ഷണ സമിതിയുടെ പൊതുയോഗം തീരുമാനിച്ചു.
സംഘത്തിൽ വരുന്ന തുക തുല്യമായി നിക്ഷേപകർക്ക് നൽകണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു.
സമരത്തിൻെറ അടുത്തഘട്ടം സംഘത്തെ
പറ്റിച്ചവരുടെ വീട്ടുപടിക്കൽ
പട്ടിണിസമരം നടത്താനാണ് തീരുമാനം. യോഗത്തിൽ നിക്ഷേപ സംരക്ഷണ സമിതിയുടെ പ്രസിഡൻ്റ് പി.എ.തോമസ് അധ്യക്ഷനായിരുന്നു.
തെന്നല സർവ്വീസ് സഹകരണ സംഘത്തിൽ വഞ്ചിക്കപ്പെട്ടവരുടെ കൂട്ടായ്മയുടെ പ്രസിഡൻ്റ് എം.പി. ഹരിദാസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി യോഹന്നാൻ കൂരൻ റിപ്പോർട്ടും ട്രഷറർ ഡോണി പോൾ കണക്കും അവതരിപ്പിച്ചു. വി.ഡി. പൗലോസ്, ടി.കെ .
ചെറിയാക്കു, കെ.വി. മാത്യു, എന്നിവർ പ്രസംഗിച്ചു.
121 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നിക്ഷേപകർക്ക് പണം മടക്കികൊടുക്കാനോ തട്ടിപ്പ് നടത്തി കോടികൾ കവർച്ച നടത്തിയവരെ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പേരിന് മാത്രം ഡയറക്ട്ർ ബോർഡംഗങ്ങളെ അറസ്റ്റ്
ചെയ്തതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. നിയമവിരുദ്ധമായി കോടികൾ ലോൺ എടുത്ത് റിയൽ എസ്റേറ്റ് കച്ചവടം നടത്തിയവർ പട്ടണത്തിൽ വിലസുകയാണ്. നിക്ഷേപം വാങ്ങുന്നതല്ലാതെ തിരിച്ചു കൊടുക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. തട്ടിപ്പിനു കൂട്ടുനിന്ന സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ ഇതുവരെ പ്രതി ചേർത്തിട്ടില്ല