Mission News
Mission News
Monday, 25 Aug 2025 18:00 pm
Mission News

Mission News

ഗതാഗത കുരുക്ക് കുറയ്ക്കാൻ വ്യാപാരികൾ.

അങ്കമാലി മർച്ചൻ്റ്സ് അസ്സോസിയേഷനും, മുനിസിപ്പാലിറ്റിയും,പോലീസും ചേർന്ന് ഓണക്കാലത്ത് അങ്കമാലി പട്ടണത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനു വേണ്ടി പുതിയ നടപടികൾ സ്വീകരിച്ചു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ടി ബി ജംഗ്ഷനിലും, അങ്ങാടിക്കടവ് ജംഗ്ഷനിലും ഡിവൈഡറുകൾ സ്ഥാപിച്ചു. മർച്ചൻ്റ്സ് അസ്സോസിഷേൻ്റെ നേതൃത്വത്തിൽ എല്ലാ പേ ആൻ്റ് പാർക്കുകൾ ഏറ്റെടുത്തു കൊണ്ടും, ആലുവ റോഡൽ സ്വന്തമായി കാർപാർക്കിംഗ് ഒരുക്കി കൊണ്ടും, ഒരു മാസത്തോളം എല്ലാ വാഹനങ്ങളും ഉപഭോക്താക്കൾക്ക് സൗജന്യമായി പാർക്കു ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
പോലീസിൻ്റെ ഭാഗത്തു നിന്നും അഡീഷനൽ ട്രാഫിക് പോലീസിനെയും വാർഡൻമാരെയും നിയോഗിക്കാനും, അഡീഷനൽ വാർഡൻമാർക്ക് അസ്സോസിയേഷൻ വേതനം നൽകാനും ഉള്ള നടപടികൾ സ്വീകരിച്ചു. സൗജന്യ കാർ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിൻ്റെ ഉദ്ഘാടനം അങ്കമാലി മുനിസിപ്പൽ ചെയർമാൻ ശ്രീ ഷിയോ പോൾ നിർവ്വഹിച്ചു.
അസ്സോസിയേഷൻ പ്രസിഡൻ്റ് ജോണി കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി SHO ശ്രീ രമേശ് A മുഖ്യ പ്രഭാഷണം നടത്തി. എൻ വി പോളച്ചൻ, ബിജു പൂപ്പത്ത്, ഡെന്നി പോൾ, ബിനു തരിയൻ, ജോബി ജോസ്, ബാസ്റ്റിൻ കെ ഒ, മീര അവരാച്ചൻ, ഗ്രേസി തോമസ്, ഡാൻ്റി ജോസ്, സാൻജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.