Mission News
Mission News
Friday, 05 Aug 2022 18:00 pm
Mission News

Mission News

പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നതും വാക്സിനേഷൻ വർധിപ്പിക്കുന്നതും അടക്കമുള്ള നടപടികൾ ശക്തമാക്കണമെന്നാണ് കേരളം, ഡൽഹി, കർണാടക, മഹാരാഷ്ട്ര,ഒഡിഷ,തമിഴ്നാട്,തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിലെ നിർദേശം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരാനിരിക്കുന്ന ഉത്സവങ്ങളും ബഹുജന സഭകളും കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകാൻ ഇടയാക്കും. അതിനാൽ സംസ്ഥാനങ്ങളുടെ എല്ലാ ജില്ലകളിലും കോവിഡ് പരിശോധനകൾ കൃത്യമാണോ എന്ന് ഉറപ്പാക്കണം. കൂടുതൽ കേസുകൾ, രോഗ സ്ഥിരീകരണ നിരക്ക്, ക്ലസ്റ്ററുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ സംസ്ഥാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആഗസ്റ്റ് അഞ്ചിന് അയച്ച കത്തിൽ രാജേഷ് ഭൂഷൺ പറയുന്നുണ്ട്.