
ഭാരതീയ നവോത്ഥാനത്തിന് ചട്ടമ്പിസ്വാമികൾ വഹിച്ച പങ്ക് മഹത്തരം വിശ്വകർമ്മ ശങ്കരാചാര്യ സാധു കൃഷ്ണാനന്ദ
തൃശ്ശൂർ: ഭാരതിയ നവോത്ഥാനത്തിന് ചട്ടമ്പിസ്വാമികൾ വഹിച്ച പങ്ക് നിസ്തുലമാണെന്ന് കൃഷ്ണാ നന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തൃശ്ശൂർ പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ അയ്യാ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സ്വാമിജി എഴുത്തുകാരനും മാധ്യമപ്രർത്തകനുമായ ശശി കളരിയേൽ അദ്ധ്യക്ഷത വഹിച്ചു. യുക്തിയുടെ വെളിച്ചത്തിൽ ആദ്ധ്യാത്മികതയെ അവതരിപ്പിക്കുകയായിരുന്നു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമികൾ ചെയ്തതെന്ന് ശശി കളരിയേൽ പറഞ്ഞു.മുരളി സ്വാമി പഞ്ചവടി, ദിനേശ് തോട്ടപ്പിള്ളി, ആറ്റൂർ സന്തോഷ് കുമാർ ടി.എൻ അനന്ത പ്രസാദ്, സബിത വാടാനപ്പള്ളി, കരിംപന്നിത്തടം, അബ്ദുൾ മനാഫ്, യമുന രാജേഷ്, രത്നം തോട്ടപ്പുള്ളിമഞ്ജുനാഥൻ പിച്ച്,, കെ.സി ഇത്ര സേ ന ൻ, എ.കെ രാധാകൃഷ്ണൻ ,വിശ്വംഭരൻ കെ.കെ.ബൽറാം പി.എസ്, ടി.എൻ അനന്ത പ്രസാദ്, സൂരജ് എന്നിവർ സംസാരിച്ചു.നിർദ്ധനാരായവർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്തു.തുടർന്ന് പ്രേം നിർ സാംസ്ക്കാരിക സമിതി ഓണപ്പാട്ടുകൾ നിത്യഹരിതം പരിപാടി അവതരിപ്പിച്ചു.