Mission News
Mission News
Saturday, 23 Aug 2025 18:00 pm
Mission News

Mission News

 


കളിയരങ്ങ് ട്രസ്റ്റും മലയാറ്റൂർ കോടനാട് ഓൾ കേരള ടൂറിസം ആൻറ് ഡെവലപ്മെൻറ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരി മുക്ത മാലിന്യ മുക്ത എന്ന  കേരള സർക്കാരിൻ്റെ യജ്ഞത്തിന് പിൻതുണ പ്രഖാപിച്ച് ' മലയാറ്റൂർ ഓൾ ഇന്ത്യാ മിനി മാരത്തോൺ  2025 ആഗസ്റ്റ് 31 ന് മലയാറ്റൂർ അടിവാരത്ത് 
................... ............
    പ്രസ്തുത മാരത്തോണിൻ്റെ വിജയത്തിനായിആഗസ്റ്റ് 23 ശനി വൈകീട്ട് 5 മണിക്ക്  കൂടിയ യോഗത്തിൽ  ഓൾ ഇന്ത്യാ മിനി മാരത്തോണിൻ്റെ സംഘാടക സമതി വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു
      കളിയരങ്ങ് ട്രസ്റ്റ് സെക്രട്ടറി സുകുമാരൻ കോടനാടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കളിയരങ്ങ് ട്രസ്റ്റ് രക്ഷാധികാരി ശ്രീ.ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു മലയാറ്റൂരിൻ്റെയും കോടനാടിൻ്റെയും യുവജനങ്ങളിൽ കായിക താരങ്ങളെ വളർത്തി ലഹരിക്കെതിരെ പോരാടുവാനും'മാലിന്യ മുക്ത കേരളത്തിനായ്  അവരെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
     യോഗത്തിൽ തങ്കച്ചൻ KP ,ജോസഫ് പോൾ, ലാലി ജോസഫ്, സുസൺ സാജു, ജോണി MC, MP വിനയകുമാർ ,സാബു തോമസ് ,O.P ഉദയൻ, മനോജ് നാൽപ്പാടൻ,നെൻ സൺ മാടവന, ജോബി കൊല്ലം കുടി, അഭിഷേക് M P, ബേബി CY, ഷാജി KM ,മനോജ് P, ആൻറണി കിടങ്ങേൻ, ഹേ ബൻ KJ, തോമസ് കാടപ്പറമ്പൻ, സിബി കണ്ണോത്താൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു