
അങ്കമാലി : വിപഞ്ചിക സാഹിത്യവേദിയുടെ ആഗസ്റ്റ് മാസത്തെ പരിപാടി 24 ന് ഞായറാഴ്ച്ച ബാങ്ക് ജംഗ്ഷനിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമുള്ള ജീവധാരാ ഹാളില്‍ നടക്കും. കര്‍മ്മകാണ്ഠങ്ങള്‍ പൂര്‍ത്തീകരിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എം.കെ സാനു മാസ്റ്റര്‍ അനുസ്മരണവും വിശ്വസാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ''ഴാങ് വാല്‍ ഴാങ്'' എന്ന കൃതിയുടെ പരിഭാഷ പാവങ്ങളുടെ പുനര്‍വായനയും നോവലിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ചയും നടക്കും. പി.ബി.ജിജീഷ് അനുസ്മരണ പ്രഭാഷണം നടത്തും. സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഡോ. സുരേഷ് മുക്കന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര, ഇ.ടി. രാജന്‍, എ.സെബാസ്റ്റ്യന്‍, ജോംജി ജോസ്, ക്രിസ്റ്റഫര്‍ കോട്ടയ്ക്കല്‍, ടി.കെ. മഹേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.