Mission News
Mission News
Saturday, 16 Aug 2025 00:00 am
Mission News

Mission News

 

*ഗദ്ദിക 2025: ലോഗോ പ്രകാശനം ചെയ്തു*

 പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ഗദ്ദിക 2025 ആദിവാസി ഗോത്ര കലാമേളയുടെ ലോഗോ പ്രകാശനം മേയർ അഡ്വ എം അനിൽകുമാർ   നിർവഹിച്ചു.

ചടങ്ങിൽ  പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, പട്ടിക ജാതി വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ  ജോസഫ് ജോൺ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട്, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

ആഗസ്റ്റ് 29 മുതൽ സെപ്തംബർ നാല് വരെ ജവഹർ ലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഗദ്ദിക സംഘടിപ്പിക്കുന്നത്. . പട്ടികജാതി വികസന വകുപ്പ്, പട്ടിക വർഗ്ഗ വികസന വകുപ്പ്, കിർത്താഡ്സ് എന്നിവ സംയുക്തമായാണ്  ഗദ്ദിക 2025 സംഘടിപ്പിക്കുന്നത്.