
അങ്കമാലി: ഉറവിട മാലിന്യ സംസ്കരണത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുക, വെളിച്ചെണ്ണ, തേങ്ങ, ബിരിയാണി അരി, പച്ചക്കറി മുതലായ ആവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അനധിക്യത കച്ചവടസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക, പി.സി.ബിയുടെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, നിബന്ധനകൾ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ
അങ്കമാലി യൂനിറ്റ് നേതൃത്വത്തിൽ അങ്കമാലി നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ
ജില്ല ട്രഷറർ സി.കെ. അനിൽ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ ജില്ല വർക്കിങ് പ്രസിഡൻ്റ് പാർത്ഥസാരഥി സ്വാമി മുഖ്യ പ്രഭാഷണം നടത്തി.
അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. നാദിർഷ അധ്യക്ഷത വഹിച്ചു. അങ്കമാലി യൂനിറ്റ് പ്രസിഡൻ്റ് സുരേഷ് കുമാർ, യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, പോൾ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.