
കൊച്ചി : അന്തരിച്ച സാഹിത്യകാരനും പ്രഭാഷകനും ആയിരക്കണക്കിന് ശിഷ്യ സമ്പത്തുമുള്ള ശ്രീ നാരായണ ഗുരുദർശനത്തിൻ്റെ പ്രയാക്താവ്വമായ പ്രൊഫസർ എം.കെ.സാനു മാസ്റ്ററുടെ ഭൗതിക ശരീരം ദഹിപ്പിച്ചതിന് ശേഷം ആചാര വിധി പ്രകാരം അസ്ഥിനിമജ്ജന ക്രിയകൾ ആലുവ അദ്വൈതാശ്രമത്തിൽ ആശ്രമ സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ നേതൃത്വത്തിൽ മേൽശാന്തി ജയന്തൻ ശാന്തികൾ കാർമികത്വം വഹിച്ചു നടത്തിയതിന് ശേഷം ചിതാഭസ്മം വാൽമീകിക്കുന്നിൽ സാനു മാസ്റ്റർക്ക് ഒരു സ്മൃതിമണ്ഡപം സ്ഥാപിക്കാൻ അദ്വൈതാശ്രമം മുൻകൈയെടുത്ത് തീരുമാനിചെങ്കിലും നാലാം ദിവസം അദ്ദേഹത്തിൻ്റെ ബന്ധുക്കളിൽ ചിലർ വന്ന് ഏതോ ഒരു ജ്യോത്സ്യൻ്റെ കല്പനപ്രകാരം, സ്മൃതി മണ്ഡപത്തിൽ സൂക്ഷിക്കാനുള്ള ചിതാഭസ്മം തിരിച്ചു വാങ്ങി വീണ്ടും പെരിയാറിൽ നിമജ്ജനം ചെയ്ത സംഭവത്തിൽ സാനുമാസ്റ്ററുടെ ശിഷ്യഗണങ്ങളിലടക്കം രോഷം ഉയരുകയാണ്, അദ്ധ്യാപകൻ എന്നതിലുപരി ഒരു സാമൂഹ്യ പരിഷ്ക്കർത്താവിൻ്റെ ഓർമകളും അറിവുകളും പുതിയ തലമുറക്ക് നിഷേധിക്കാനും അദ്ദേഹത്തെ ലോകം അറിയുന്നത് ഇല്ലാതാക്കാനുമാണ് ഇത്തരം ജ്യോത്സ്യൻമാരുടെ പ്രവർത്തികൾ എന്നും അദ്ദേഹത്തിൻ്റെ ശിഷ്യസമൂഹം അഭിപ്രായപ്പെട്ടു.