Mission News
Mission News
Saturday, 09 Aug 2025 18:00 pm
Mission News

Mission News

തൃശുർ: ചാലക്കുടിക്കടുത്ത് പഞ്ചായത് മേഖലയിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിലെ സ്കൂൾ കുട്ടികളെ കൂട്ടികൊണ്ട് വന്ന് അവർക്ക് മദ്യം വിളമ്പിയ ഹോട്ടൽ ഏതാനും ദിവസത്തേക്ക് പ്രവർത്തന ലൈസൻസ് മാത്രം മരവിപ്പിച്ച് ഹോട്ടലിൻ്റെ ലൈസൻസ് ഉടമയെ സംരക്ഷിച്ചു കൊണ്ട് ഏതാനും ജീവനക്കാർക്കെതിരെ മാത്രം നിസാര കുറ്റങ്ങൾ ചുമത്തി സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരളത്തിലെ വിദ്യാലയങ്ങളിൽ രണ്ട് വർഷമായി ഷൂട്ട് @ ഡ്രഗ്സ് ക്യാമ്പയിൻ നടത്തി കൊണ്ടിരിക്കുന്ന (MJWU) മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ, മുഖ്യമന്ത്രിക്കും, ബാലാവകാശ കമ്മീഷനും പരാതി നൽകി, മോതിരക്കണ്ണി പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ സെൻസ് റസിഡൻസിബാറിലെ നിത്യസന്ദർ കനായ അന്നമനട സ്വദേശിയും KSEB യിലെ ജീവനക്കാരനുമായ കാട്ടു കണ്ടത്തിൽ സ്നേഹേഷ് ആണ് തൊട്ടടുത്ത സ്കൂളിലെ കുട്ടികളെ മദ്യം നൽകാൻ ഹോട്ടലിലേക്ക് കൂട്ടികൊണ്ട് വന്നത്, ഹോട്ടലിൽ മുറിയെടുത്ത് കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിക്കുന്നതു സംബന്ധിച്ചോ, ഇയാൾ ഏതൊക്കെ കുട്ടികളെ ഇങ്ങനെ ദുരുപയോഗം ചെയ്തിട്ടുണ്ടൊ എന്നൊന്നും പോലിസ് അന്വേഷണം നടത്താതെ ഹോട്ടലുടമയെ സംരക്ഷിക്കാൻ പേരിന് വേണ്ടി കേസെടുതു അബ്കാരി നിയമ പരിധിയിലെക്ക് കൊണ്ട് വരിക മാത്രമാണ് ചെയ്തിട്ടുള്ളത്, കൃത്യമായ അന്വേഷണം നടത്തിയാൽ , പോക്സോ, കുറ്റകൃത്യങ്ങളിൽ നിന്ന് മേൽ പറഞ്ഞവരെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് ബാലവകാശ കമ്മീഷനും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെട്ട് അരാജകത്വത്തിലേക്ക് പോകുന്ന വിദ്യാർത്ഥികളെ സംക്ഷിക്കണമെന്നും ഈ ഹോട്ടൽ അടച്ചുപൂട്ടണമെന്നുമാണ് M Jwu, ആവശ്യപ്പെട്ടിട്ടുള്ളത്, ഏതാനും നാൾ മുമ്പ് ഈ ഹോട്ടലിൽ അനധികൃതമായി അവധി ദിവസങ്ങളിൽ മദ്യം വിൽക്കുന്നത് വീഡിയോ സഹിതം എക്സെസ് ജില്ലാ മേധാവിക്ക് തെളിവ് സഹിതം റിപ്പോർട്ട് നൽകിയിട്ട് അതിനെതിരെ ഒരു ചെറുവിരൽ പോലും എക്സെസ് വകുപ്പിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലായിരുന്നു., മലയോര മേഖലയിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മദ്യവും, മയക്കുമരുന്നും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും നടത്താൻ ഇത്തരം സ്ഥാപനങ്ങളെ അനുവദിക്കരുതെന്നും കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.