
കൊച്ചി : കാൽപന്ത് കളിയെ സ്നേഹിക്കുന്ന പുതുതലമുറയെ വളർത്തിയെടുക്കുകയും, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി രൂപം കൊണ്ട് അങ്കമാലി കല്ലറ ക്കൽ ഫൌണ്ടേഷൻ്റെ എക്സെലെൻസ് അവാർഡ്-2025 വിതരണം അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജിയിൽ വെച്ച് നടന്നു. അങ്കമാലി മുനിസിപ്പൽ ചെയർമാൻ ഷിയോ പോൾ അധ്യക്ഷത വഹിച്ച പ്രോഗ്രാമിന് കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആൻ്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞു. അങ്കമാലി എം ൽ എ റോജി എം ജോൺ ഉദ്ഘാടനം ചെയ്‌തു. ആലുവ എംഎൽഎ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഓ ജോൺ, ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി പ്രിൻസിപ്പൽ ഫാ. ഡോ. ജോണി ചാക്കോ മംഗലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ മോളി സ്റ്റീഫൻ നന്ദി രേഖപ്പെടുത്തി.
അങ്കമാലിയിൽ നടന്ന കല്ലറക്കൽ ഫൗണ്ടേഷൻ്റെ അവാർഡ്ദാന ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ചവർ
മികച്ച സ്പോർട്സ് ലേഖകനുള്ള പുരസ്കാരം സിറാജ് കാസിമിനും, മാധ്യമ പ്രവർത്തന മികവിനുള്ള പുരസ്‌കാരങ്ങൾ ഡോ.ഏബിൾ. സി. അലക്സിനും, സാജു എനായിക്കും, ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ്, ഡോ. പി.കെ. രാജഗോപാലിനും, ഖേലോ ഇന്ത്യയിൽ ഗോൾഡ് മെഡൽ നേടിയ അന്താരാഷ്ട്ര പഞ്ചഗുസ്‌തി താരം ജോബി മാത്യുവിനെയും, റൈസ്സിംഗ് സ്റ്റാർ പുരസ്ക്‌കാരം നൽകി തമീന ഫാത്തിമയേയും ആദരിച്ചു. 13 വയസുമുതൽ 17 വയസുവരെയുള്ള ബോയ്‌സ് & ഗേൾസ് വിഭാഗത്തിൽപ്പെട്ട മികച്ച ഫുട്ബോൾ താരങ്ങൾക്കും അവാർഡ് നൽകി.ഇതിനു പുറമേ മുതിർന്ന മാധ്യമ പ്രവർത്തകരായ എം.പി സുരേന്ദ്രൻ, മുൻ രാജ്യാന്തര താരങ്ങളായ സി. സി ജേക്കബ്,എം. എം ജേക്കബ്,മുൻ സന്തോഷ് ട്രോഫി താരംഇട്ടി മാത്യു ഉൾപ്പെടെ കായികമേഖലക്ക് സംഭാവന നൽകിയ നിരവധി വ്യക്തികളെ ആദരിച്ചു