Mission News
Mission News
Sunday, 03 Aug 2025 00:00 am
Mission News

Mission News

 


സംസ്കാരം
​ഔദ്യോഗിക
ബഹുമതികളോടെ ഇന്ന്
 


​മുൻ എം.എൽ.എയും അധ്യാപകനും വാഗ്മിയും പ്രമുഖ സാഹിത്യകാരനുമായിരുന്ന എം.കെ സാനുവിന്റെ ഭൗതികശരീരം ഇന്ന്( ഞായറാഴ്ച) വൈകുന്നേരം 4:00-ന് എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ പുഷ്പചക്രം അർപ്പിക്കും. 
 എട്ടാം കേരള നിയമസഭയിൽ എറണാകുളം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. കേരള ജ്യോതി പുരസ്‌കാരം, കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, എഴുത്തച്ഛൻ പുരസ്‌കാരം, വയലാർ അവാർഡ് ഉൾപ്പെടെ അനവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.