
അങ്കമാലി: കെ എസ് ഇ ബി അവധിയിലുള്ള ജീവനക്കാരനെ ബലിയാടാക്കി .
ഗവൺമെന്റിന്റെ പ്രതിച്ഛായ സംരക്ഷിക്കുവാൻ കൊല്ലം തേവലക്കരയിലെവൈദ്യുതി ആഘാതം മൂലം വിദ്യാർത്ഥിയുടെ മരണത്തിൽ സെക്ഷനിൽ നിലവിൽ ജോലി ചെയ്യാത്ത മൂന്നുമാസക്കാലം മെഡിക്കൽ ലീവിലുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ എല്ലാ ഡിവിഷൻ ഓഫീസുകളുടെ മുൻപിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ പ്രതിഷേധ ദിനം ആചരിച്ചു . സർക്കാരിന്റെയും ബോർഡ് മാനേജ്മെന്റിന്റെയും വീഴ്ചകൾ മൂടി വയ്ക്കുവാൻ വേണ്ടി പൊതുജനമധ്യത്തിൽ തടിയൂരുവാനും വേണ്ടി ജീവനക്കാരനെ ബിലിയാടാക്കിയ ജീവനക്കാരനെ എതിരെ ഉള്ള നടപടി അന്യായമാണ് . പോലീസ് എഫ് ആർ യിൽ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥനെ സംരക്ഷിച്ച് ഓവർസിയർക്ക് എതിരെ എടുത്തിരിക്കുന്ന സസ്പെൻഡ് നടപടി പിൻവലിച്ചില്ലെങ്കിൽ ഐഎൻടിയുസി യൂണിയൻ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് അങ്കമാലി ഡിവിഷൻ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു ജില്ലാ വർക്കിംഗ് പ്രസിഡൻ്റെ ജോഷി മാടൻ പറഞ്ഞു . ഭാരവാഹികളായ ബെയ്സിൽ മത്തായി , ജിബു എം എ , ജോസ് സി സി , ബിജു എം ഐ തുടങ്ങിയവ സംസാരിച്ചു .