
കൊച്ചി: മുല്ലപ്പെരിയാർ സമരത്തോടും സമരസമിതി പ്രവർത്തകരോടും സർക്കാർ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും കാവ്യ അന്തർജനം ആവശ്യപ്പെട്ടു. കൂടാതെ മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയന്റെ എല്ലാ പിന്തുണയും സമരസമിതിക് ഉണ്ടാകും എന്ന് ഉറപ്പ് നൽകി പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കണ്ട് സുരക്ഷയൊരുക്കാൻ ഏറ്റവും നൂതനമായ സംവിധാനങ്ങൾ ഉണ്ടെന്ന് മേനി നടിക്കുന്ന രാജ്യങ്ങൾ പോലും ചില സമയങ്ങളിൽ പ്രകൃതിയുടെ അസുരാവസ്ഥക്ക് മുൻപിൽ ഒന്നും ചെയ്യാൻ സാധിക്കാതെ വിറങ്ങലിച്ച് നിൽക്കുന്ന കാഴ്ചകൾ നാം പലപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തി കേരളത്തിൻ്റെ ഒരു ഭാഗം തന്നെ കടലിലേക്ക് ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കണക്കുകളും സാധ്യതകളും നിരത്തി, ഈ വിഷയത്തിൻ്റെ ഗൗരവ സ്വഭാവം ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്താൻ പടിഞ്ഞാറൻ കടലോരത്ത്, മാലിപ്പുറം എന്ന ഗ്രാമത്തിലെ പാതയോരത്ത് രാത്രിയും പകലും ഇല്ലാതെ മഴയും വെയിലും കൊണ്ട് 300 ദിവസമായി സഹനസമരപാതയിൽ ഇരിക്കുന്നവരെ സർക്കാർ മാത്രമല്ല പൊതു സമൂഹവും കൂടെ നിർത്തി ഈ മഹാ സമരം ഒരു മുന്നറിയിപ്പ് മാത്രമല്ല ഈ നാടിൻ്റെ കരുതൽ കൂടിയാണെന്ന് കണ്ട് പങ്കാളികളാവണമെന്നും ഒരു ദുരന്ത സ്മാരകത്തിനായ് കാത്തിരിക്കാതെ ഇവിടത്തെ മാധ്യമങ്ങൾ ഈ ധർമ സമരത്തെ ഏറ്റെടുക്കണമെന്നും, സമരപന്തലിൽ സന്ദർശനം നടത്തിയ മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി കാവ്യാ അന്തർജനം മാധ്യമ പ്രവർത്തക സമൂഹത്തോട് ആവശ്യപ്പെട്ടു, ദുരന്തകളുടെ കഥകൾ പറഞ്ഞ് പഴങ്കഥകളിൽ എത്തി നിൽക്കാതെ സമൂഹത്തോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് ഈ ജനകീയ സമരങ്ങളുടെ യഥാർത്ഥ്യങ്ങൾ ഭരണകൂടത്തോടും പൊതു സമൂഹത്തോടും ബോധ്യപ്പെടുത്തി, ലക്ഷ്യത്തിൽ എത്തിക്കുക എന്നത് മാധ്യമ പ്രവർത്തനതിൻ്റെ ഭാഗം തന്നെയാണന്നും അവർ പറഞ്ഞു. *മുല്ലപ്പെരിയാർ ടണൽ സമരം 300 ആം ദിവസം ടൂറിസം റിസോർട്ട് മാഫിയകളുടെ സ്വാർത്ഥ ലക്ഷ്യങ്ങളെ അതിജീവിച്ച് കേരളത്തിലെ 6 ജില്ലകളിലെ ഒന്നരക്കോടി ജനങ്ങളുടെ ജീവനും വികസനവും സുരക്ഷിതമാക്കുവാൻ മുല്ലപ്പെരിയാർ തേക്കടി റിസർവോയറിൽ സുപ്രീം കോടതി നിർദേശ പ്രകാരമുള്ള പുതിയ തുരംഗം നിർമ്മിച്ച് 70% ജലം കുറച്ച് മുല്ലപ്പെരിയാർ ഡാമിനെ സ്വാഭാവിക ഡികമ്മീഷനാക്കുന്നതിലൂടെ
കേരളത്തിലെ 6 ജില്ലകളിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുവാൻ ഇന്ന് മുല്ലപ്പെരിയാർ ടണൽ സമര സമിതി പ്രസിഡൻ്റ് രമേഷ് രവി, നദീജല സംരക്ഷണ സമിതി അംഗം അനിത ശശീന്ദ്രൻ , സാമൂഹിക പ്രവർത്തക കുമാരി മേരി മിൽക്കി , ഗ്രാമി റസിഡൻസ് അംഗം തെക്ള, റിട്ടയേർഡ് RMS ഓഫീസർ ഐഷ രവീന്ദ്രൻ, തൃക്കണാർവട്ടം മഹിളാ കോൺഗ്രസ്സ് സെക്രട്ടറി നിർമ്മലാദേവി എന്നിവർ ഉപവാസം അനുഷ്ടിച്ചു. മുല്ലപ്പെരിയാർ ടണൽ സമരസമിതി പ്രവർത്തകരും,കുന്നുകരആലങ്ങാട്,കരുമാലൂർ, തുടങ്ങിയ 2018 ലെ പ്രളയം അനുഭവിച്ച പ്രദേശങ്ങളിൽ നിന്നുള്ള വിവിധ സാമൂഹിക പ്രവർത്തകരും ജനങ്ങളും പങ്കെടുത്തു.
സാമൂഹ്യ പ്രവർത്തകൻ ക്ലിറ്റസ്, അപെക്സ് പ്രസിഡൻ്റ് PK മനോജ്, എഴുത്തുകാരനും കവിയുമായ സരസൻ എടവനക്കാട്, സ്വാശ്രയ വൈപ്പിൻ പ്രവർത്തകൻ ജോർജ്, ആർട്ടിസ്റ്റ് റൈജു എന്നിവർ ഉപവാസ സമാപന ചടങ്ങ് നിർവഹിച്ചു മുല്ലപ്പെരിയാർ ടണൽ സമര സമിതി സെക്രട്ടറി സ്മിജിൻ രാജ് നന്ദി അറിയിച്ചു..